home
Total Visiters: 
പരിസ്ഥിതി പഠന ക്യാമ്പ് ശ്രദ്ധേയമായി
5 years ago ..

    കാലിക്കടവ്:പിലിക്കോട് സി കൃഷ്ണന്‍ നായര്‍ സ്മാരക ഗവ:ഹയര്‍ സെക്കണ്ടറി സ്കൂള്‍ ഹരിതസേനയുടെ ആഭിമൂഖ്യത്തില്‍ ഏകദിന പരിസ്ഥിതി പഠന ക്യാമ്പ് സംഘടിപ്പിച്ചു.കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൌണ്‍സിലിന്റെ സഹകരണത്തോടെയാണ് പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നത്.ക്യാമ്പ് പിലിക്കോട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി വി ശ്രീധരന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. സ്കൂള്‍ പി ടി എ പ്രസിഡന്റ് പി വി നാരായണന്‍ അധ്യക്ഷത വഹിച്ചു. സ്കൂള്‍ പ്രിന്‍സിപ്പാള്‍ പി സി ചന്ദ്രമോഹനന്‍, പ്രധാനാധ്യാപിക എം പ്രസന്ന കുമാരി, കെ ശ്യാമള , കെ ജയചന്ദ്രന്‍ , ഐശ്വര്യ തുടങ്ങിയവര്‍ സംസാരിച്ചു. വിദ്യാലയത്തിലും , വീട്ടിലും ഔഷധ സസ്യം പദ്ധതി പരിസ്ഥിതി പ്രവര്‍ത്തകന്‍ ഭാസ്കരന്‍ വെള്ളൂര്‍ ഉദ്ഘാടനം ചെയ്തു. പൂമ്പാറ്റയറിവ് സി ഡി പ്രദര്‍ശനം, പ്രകൃതി പഠനയാത്ര എന്നിവയും ക്യാമ്പിന്റെ ഭാഗമായി നടന്നു
No Comments
Name:         
Mobile no:   
Male   Female
Email:        ;
Comments here..

.. ..