home
Total Visiters: 
തടഞ്ഞുവെച്ച ആനുകൂല്യങ്ങള്‍ ഉടന്‍ വിതരണം ചെയ്യണം - എ ഐ ടി യു സി
5 years ago ..

    കാലിക്കടവ് : നിര്‍മ്മാണ തൊഴിലാളികള്‍ക്ക് അവകാശപ്പെട്ട വര്‍ദ്ധിപ്പിച്ച ആനുകൂല്യങ്ങള്‍ തടഞ്ഞുവെച്ച സര്‍ക്കാര്‍ നടപടി പിന്‍വലിക്കണമെന്ന് കെട്ടിട നിര്‍മ്മാണ തൊഴിലാളി ഫെഡറേഷന്‍ (എ ഐ ടി യു സി) തൃക്കരിപ്പൂര്‍ മണ്ഡലം സമ്മേളനം ആവശ്യപ്പെട്ടു. ക്ഷേമനിധി ബോര്‍ഡ് അംഗീകരിച്ചിട്ടും ആനുകൂല്യങ്ങള്‍ വിതരണം ചെയ്യാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ല. ഫെഡറേഷന്‍ ജില്ലാ സെക്രട്ടറി കെ വി കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. എം ഗംഗാധരന്‍ അധ്യക്ഷത വഹിച്ചു. പെന്‍ഷന്‍ പാസ്ബുക്ക് വിതരണം ജില്ലാ വൈസ് പ്രസിഡന്റ് പി കുഞ്ഞമ്പു നിര്‍വഹിച്ചു. എ അമ്പൂഞ്ഞി, പി വിജയകുമാര്‍ എന്നിവര്‍ സംസാരിച്ചു. രമേശന്‍ കാര്യങ്കോട് സ്വാഗതം പറഞ്ഞു. ഭാരവാഹികള്‍: എം വി രാജന്‍ (സെക്ര.), ഗണേശന്‍ തുരുത്തി (ജോ. സെക്ര.), രമേശന്‍ കാര്യങ്കോട് (പ്രസി.), എന്‍ വി ശശിധരന്‍ (വൈസ്. പ്രസി).
   
No Comments
Name:         
Mobile no:   
Male   Female
Email:        ;
Comments here..

.. ..