home
Total Visiters: 
ചന്തേര റെയിൽവേ അടിപ്പാത നിര്‍മ്മാണം പുരോഗമിക്കുന്നു
5 years ago ..

    കാലിക്കടവ് : ചന്തേര റെയിൽവേ അടിപ്പാത നിര്‍മ്മാണ പ്രവൃത്തികള്‍ പുരോഗമിക്കുന്നു. കാല്‍ നൂറ്റാണ്ട് കാലമായുള്ള പ്രദേശവാസികളുടെ സ്വപ്നമാണ് സാക്ഷാത്കരിക്കുന്നത് .ചന്തേര റെയിൽവേ സ്റ്റേഷന്റെ വടക്കുഭാഗം മാറി നിര്‍മ്മിക്കുന്ന ഈ അടിപ്പാതക്ക് 3 മീറ്റർ വീതിയും 10 അടി ഉയരവുമായിരിക്കും ഉണ്ടാവുക . തടിയൻകൊവ്വൽ ,കിനാത്തിൽ,ചന്തേര പടിഞ്ഞാറേക്കര തുടങ്ങിയ പ്രദേശത്തുള്ളവർക്ക് കാലിക്കടവ് ദേശീയപാതയിൽ എത്താനുള്ള എളുപ്പവഴിയായിരിക്കും ഇത്. കൂടാതെ ചന്തേര കിഴക്കേക്കര, മാണിയാട്ട് തുടങ്ങിയവിടങ്ങളിലെ ജനങ്ങള്ക്ക് പടിഞ്ഞാറ് ഭാഗത്തേക്ക് പോകാനും എളുപ്പമാകും. നിലവിൽ മംഗലാപുരത്തേക്കുള്ള ഈ റെയിൽവേ ലൈന് കാരണം ഒരു പ്രദേശത്തെ രണ്ടായി വിഭജിച്ച സ്ഥിതിയാണ് ഉള്ളത്. ഇതിനൊക്കെ മാറ്റം വരുന്നതോടുകൂടി പ്രദേശത്തിന്റെ വികസനത്തിന് കാരണമാവുകയും ചെയ്യും.പദ്ധതി നടപ്പിലാക്കാനായി കെ. കുഞ്ഞിരാമൻ എം.എല്‍ .എയുടെ ആസ്തി ഫണ്ടിൽ നിന്ന് 1 കോടി 48 ലക്ഷത്തി 73 ആയിരത്തി 13 രൂപ റെയിൽവേക്ക് കൈമാറിയിരുന്നു . സെന്റെജ് ചാര്ജായ 1 ലക്ഷത്തി 43000 രൂപ പിലിക്കോട് പഞ്ചായത്താണ് റെയിൽവേക്ക് നല്‍കിയത്
    ഫോട്ടോ:അനില്‍ കുമാര്‍
No Comments
Name:         
Mobile no:   
Male   Female
Email:        ;
Comments here..

.. ..