home
Total Visiters: 
ഫുട്ബോള്‍ ആവേശം നിറയ്ക്കാന്‍ ഗ്രാമങ്ങളില്‍ വേറിട്ട മത്സരങ്ങള്‍
5 years ago ..

    കാലിക്കടവ്: ലോകകപ്പ് ഫുട്ബോള്‍ മത്സരങ്ങള്‍ അവസാന ഘട്ടത്തിലെത്തിയതോടെ ആവേശം നിറയ്ക്കാന്‍ ഗ്രാമങ്ങളില്‍ വൈവിധ്യമാര്‍ന്ന പരിപാടികള്‍. പെനാല്‍റ്റി ഷൂട്ടൌട്ട് , ക്വിസ് , ജഗ്ലിംഗ്, ഫുട്ബോള്‍ ടൂര്‍ണ്ണമെന്റ് തുടങ്ങി ഫുട്ബോള്‍ ചലച്ചിത്രമേള വരെ ഒരുക്കിയിട്ടുണ്ട് ക്ലബ്ബുകളും, ടീമുകളുടെ ആരാധകരും. പ്രവചന മത്സരങ്ങളും സജീവമാണ്. ഓരോ മത്സരത്തിലെ വിജയിയെ മുതല്‍ ലോകകപ്പ്‌ ജേതാക്കളെയും, മികച്ച കളിക്കാരെനെയുമൊക്കെ കൃത്യമായി പ്രവചിച്ചാല്‍ കൈനിറയെ സമ്മാനങ്ങളും ലഭിക്കും. സാംബ 2014 പേരില്‍ അഞ്ച് ദിവസങ്ങളിലായാണ് എ ബി സി കാലിക്കടവ് ലോകകപ്പ് അനുബന്ധ പരിപാടികള്‍ സംഘടിപ്പിച്ചിരിക്കുന്നത്. ജൂലൈ ആറിന് ഉച്ചയ്ക്ക് രണ്ടിന് ലോകകപ്പ്‌ ക്വിസ് മത്സരം ക്ലബ്ബ് പരിസരത്ത് പ്രത്യേകം തയ്യാറാക്കിയ മാരക്കാന ഫുട്ബോള്‍ കൂടാരത്തില്‍ നടക്കും. 10,11 തീയ്യതികളില്‍ വൈകീട്ട് നാലിന് ജഗ്ലിംഗ് ,പെനാല്‍റ്റി ഷൂട്ടൌട്ട് മത്സരങ്ങള്‍ നടക്കും.12, 13 ഫൈവ്സ് ഫുട്ബോള്‍ ടൂര്‍ണ്ണമെന്റും നടക്കും. കാരിയില്‍ ശ്രീകുമാര്‍ മെമ്മോറിയല്‍ ആര്‍ട്സ് ആന്റ് സ്പോര്‍ട്സ് ക്ലബ്ബും ജൂലൈ ആറിന് ഉച്ചയ്ക്ക് രണ്ടിന് ഫുട്ബോള്‍ ക്വിസ് മത്സരം സംഘടിപ്പിച്ചിട്ടുണ്ട്
No Comments
Name:         
Mobile no:   
Male   Female
Email:        ;
Comments here..

.. ..