home
Total Visiters: 
നാടന്‍ ഭക്ഷണങ്ങളുടെ നന്മ വിളമ്പി മാണിയാട്ടെ ജനകീയ കൂട്ടായ്മ
5 years ago ..

    കാലിക്കടവ്: വിശേഷ വേളകളില്‍ നിന്നും പടിയിറങ്ങുന്ന നാടന്‍ വിഭവങ്ങളെ തിരികെയെത്തിച്ച് മാണിയാട്ടെ ജനകീയ കൂട്ടായ്മ. മാണിയാട്ട് പാലിയേറ്റിവ് കെയര്‍ സൊസൈറ്റി സംഘടിപ്പിച്ച ഏകദിന ക്യാന്‍സര്‍ ബോധവത്കരണ സെമിനാറിന് എത്തിയവര്‍ക്കാണ് പരമ്പരാഗത ഭക്ഷണങ്ങള്‍ വിളമ്പിയത്. മാറിയ ഭക്ഷണ ശീലങ്ങള്‍ പലതരത്തിലുള്ള ജീവിതശൈലി രോഗങ്ങള്‍ക്കും കാരണമാകുന്നു എന്ന തിരിച്ചറിവിനെ തുടര്‍ന്നാണ്‌ വിശേഷ പരിപാടികള്‍ക്ക് നാടന്‍ വിഭവങ്ങള്‍ എന്ന തീരുമാനം സംഘാടകര്‍ കൈക്കൊണ്ടത്. ചക്ക എരിശ്ശേരി, കൂമ്പ് വറവ്, നാട്ടില്‍ വിളഞ്ഞ കുമ്പളങ്ങ ഉപയോഗിച്ചുള്ള പുളിശ്ശേരി എന്നിവയായിരുന്നു ഉച്ചഭക്ഷണത്തിലെ വിഭവങ്ങള്‍. പ്രദേശത്തെ വീടുകളില്‍ നിന്നാണ് ചക്കയും, കൂമ്പുമെല്ലാം ശേഖരിച്ചത്. പഴയ തലമുറയില്‍പ്പെട്ടവരുടെ നിര്‍ദേശങ്ങള്‍ക്കനുസരിച്ച് യുവാക്കളാണ് പാചകത്തിനായി മുന്നിട്ടിറങ്ങിയത്. അന്യസംസ്ഥാനങ്ങളില്‍ നിന്നും വിഷം തളിച്ചെത്തുന്ന പച്ചക്കറികളും, പഴങ്ങളുമാണ് ക്യാന്‍സര്‍ പോലുള്ള പല രോഗങ്ങള്‍ക്കും കാരണമാകുന്നത് എന്ന വിലയിരുത്തലാണ് സെമിനാറില്‍ ഉയര്‍ന്നത്. പലവീടുകളില്‍ നിന്നായി എത്തിച്ച ഇലയടയായിരുന്നു ചായയ്ക്കൊപ്പം നല്‍കിയത്
No Comments
Name:         
Mobile no:   
Male   Female
Email:        ;
Comments here..

.. ..