home
Total Visiters: 
ചക്കകൊണ്ട് രുചിയൂറും വിഭവങ്ങളൊരുക്കി വനിതകള്‍
5 years ago ..
ചെറുവത്തൂര്‍ :ചക്കകൊണ്ട് രുചിയൂറുന്ന വിഭവങ്ങളൊരുക്കി വനിതകള്‍. കുട്ടമത്ത് യംഗ് മെന്‍സ് ക്ലബ്ബ് സുവര്‍ണ്ണ ജൂബിലിയാഘോഷഭാഗമായാണ് ചക്ക വിഭവങ്ങള്‍ ഒരുക്കുന്നതിനായി വീട്ടമ്മമാര്‍ക്ക് പാചകപരിശീലനം സംഘടിപ്പിച്ചത്. മഴക്കാലമായാല്‍ ചക്കകളില്‍ ഏറെയും പഴുത്ത് ചീഞ്ഞളിഞ്ഞ് നശിച്ചു പോവുകയായിരുന്നു പതിവ്. ഈ സാഹചര്യത്തിലാണ് ചക്കയുടെ മഹത്വം ഗ്രാമീണ വനിതകളെ ബോധ്യപ്പെടുത്താന്‍ ക്ലബ്ബ് പ്രവര്‍ത്തകര്‍ മുന്നിട്ടിറങ്ങിയത്. കുട്ടമത്ത് മലബാര്‍ വി രാമന്‍ നായര്‍ സ്മാരക വനിതാവേദിയുടെ സഹകരണത്തോടെയായിരുന്നു പരിപാടി ചക്കക്കുരു പായസമായിരുന്നു ചക്കവിഭവങ്ങളില്‍ ശ്രദ്ധ നേടിയത്. ചക്ക പപ്പടം, ചക്ക കട് ലറ്റ്, ചക്ക അച്ചാര്‍, ചക്ക നുറുക്ക് എന്നിങ്ങനെ പോകുന്നു അമ്മമാര്‍ ചേര്‍ന്നൊരുക്കിയ വിഭവങ്ങള്‍. ദീര്‍ഘ കാലം സൂക്ഷിച്ചു വയ്ക്കാവുന്ന ചക്ക വരട്ടിയത് പോലുള്ള വിഭവങ്ങളും പരിശീലനത്തിനെത്തിയവര്‍ പഠിച്ചെടുത്തു . ഗ്രന്ഥാലയമുറ്റത്ത് പ്രത്യേകം തയ്യാറാക്കിയ പന്തലിലാണ് പാചകപരിശീലനം നടന്നത്. അന്‍പതോളം വനിതകള്‍ പരിശീലനത്തില്‍ പങ്കെടുത്തു. അഗ്രോണജിസ്റ്റ് വി പി വിമല പരിശീലനത്തിന് നേതൃത്വം നല്‍കി. ചക്ക പാഴാക്കാനുള്ളതല്ലെന്ന തിരിച്ചറിവുമായാണ് വനിതകള്‍ മടങ്ങിയത്
No Comments
Name:         
Mobile no:   
Male   Female
Email:        ;
Comments here..

.. ..