home
Total Visiters: 
കനത്ത തോല്‍വി വിശ്വസിക്കാനാവാതെ ബ്രസീല്‍ ആരാധകര്‍
5 years ago ..
കാലിക്കടവ്: ആ ദുരന്തം ആരാധകര്‍ക്ക് താങ്ങാനാവുന്നതിലും അപ്പുറമായിരുന്നു. ഇഷ്ട ടീം ഫൈനലില്‍ എത്തുന്നത് കാണാന്‍ ടെലിവിഷനുകള്‍ക്ക് മുന്നില്‍ കാത്തിരുന്ന ബ്രസീല്‍ ആരാധകര്‍ അക്ഷരാര്‍ത്ഥത്തില്‍ നടുങ്ങി. ജര്‍മ്മനി ഗോള്‍വലയിലേക്ക് തൊടുത്ത ഓരോ ഷോട്ടും ഏറ്റത് ആരാധകരുടെ നെഞ്ചില്‍ കൂടിയായിരുന്നു. ലോക ഫുട്ബോള്‍ ചരിത്രത്തിലെ ഏറ്റവും വലിയ തോല്‍വി ഹൊറിസോന്റെയില്‍ ബ്രസീല്‍ ഏറ്റുവാങ്ങിയപ്പോള്‍ നാട്ടിന്‍ പുറത്തെ ബ്രസീല്‍ ആരാധകരും തേങ്ങി. ഗ്രാമങ്ങളില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള ടീമുകളില്‍ ഒന്നായിരുന്നു ബ്രസീല്‍. ജര്‍മനിയോട് സെമിഫൈനലില്‍ ഒന്നിനെതിരെ ഏഴു ഗോളിന്റെ തോല്‍വി ഏറ്റുവാങ്ങിയപ്പോള്‍ നാട്ടിലെ അര്‍ജന്റീനിയന്‍ ആരാധകര്‍ക്ക് മുന്നില്‍ ബ്രസീല്‍ ആരാധകര്‍ക്ക് പിടിച്ചു നില്‍ക്കാനായില്ല. ജയിച്ചത് ജര്‍മ്മനിയാണെങ്കിലും ഏറെ ആഹ്ലാദിച്ചത്‌ അര്‍ജന്റീന ആരാധകരായിരുന്നു. രാത്രി തന്നെ അവര്‍ പലയിടങ്ങളിലും പ്രകടനങ്ങളും നടത്തി. അതെസമയം ജര്‍മ്മനി ഫൈനലില്‍ എത്തിയതിന്റെ ആഹ്ലാദത്തിലാണ് പിലിക്കോട്ടെ ജര്‍മ്മന്‍ ആരാധകര്‍.ഏതായാലും അര്‍ജന്റീന ഒന്ന് തോറ്റുകിട്ടിയാല്‍ മതിയെന്നാണ് ഇപ്പോള്‍ ബ്രസീല്‍ ആരാധകരുടെ പ്രാര്‍ത്ഥന
No Comments
Name:         
Mobile no:   
Male   Female
Email:        ;
Comments here..

.. ..