home
Total Visiters: 
മയ്യിച്ചയില്‍ കാറ് മറിഞ്ഞുവീണ് പശുക്കിടാവിന് ദാരുണ അന്ത്യം
5 years ago ..

    കാലിക്കടവ്: നിയന്ത്രണം വിട്ട കാര്‍ മറിഞ്ഞു വീണ് പശുക്കിടാവിന് ദാരുണ അന്ത്യം. കാറിലുണ്ടായിരുന്നവര്‍ നിസ്സാര പരിക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടു. ശനിയാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടു മണിയോടെ ദേശീയപാതയില്‍ മയിച്ച പാലത്തിന് സമീപം വളവിലായിരുന്നു അപകടം. പഴയങ്ങാടി വി വി റോഡിലെ ആറംഗ കുടുംബം സഞ്ചരിച്ചിരുന്ന കാറാണ് അപകടത്തില്‍പ്പെട്ടത്. ഉള്ളാളില്‍ നിന്ന് പഴയങ്ങാടിയിലേക്ക് പോകുന്നതിനിടെ മയിച്ച പാലത്തിന് സമീപത്തു നിന്നും നിയന്ത്രണം വിട്ട കാര്‍ റോഡിന് സമീപത്തെ മരത്തില്‍ തട്ടി, അവിടെയുണ്ടായിരുന്ന പശുവിനെയും ഇടിച്ചിട്ട് കുഴിയിലേക്ക് മറിയുകയായിരുന്നു. റോഡിന് തൊട്ടടുത്തുള്ള വെള്ളം നിറഞ്ഞ കുഴിയില്‍ കാര്‍ വീണത് കണ്ട നാട്ടുകാര്‍, ഉള്ളില്‍ കുടുങ്ങിയവരെ പുറത്തെടുക്കുകയായിരുന്നു. മയിച്ച ദേശീയപാതയുടെ ഇരുവശവും വലിയ കുഴിയായതിനാല്‍ ഇവിടെ അപകടങ്ങള്‍ തുടര്‍ കഥയാവുകയാണ്. വാഹനങ്ങള്‍ കടന്ന് പോകുമ്പോള്‍ കാല്‍നട യാത്രക്കാര്‍ക്ക് മാറി നില്‍കാന്‍ പോലും ഇവിടെ സ്ഥലമില്ല. അപകട മുന്നറിയിപ്പ് ബോര്‍ഡ് പോലും ഇവിടെ സ്ഥാപിച്ചിട്ടില്ല
No Comments
Name:         
Mobile no:   
Male   Female
Email:        ;
Comments here..

.. ..