home
Total Visiters: 
യുവധാരയില്‍ വനിതാസംഗമവും, കവിതാപുരസ്കാര ദാനവും
5 years ago ..

    കാലിക്കടവ്: കാടുവക്കാട് യുവധാര ആര്‍ട്സ് ആന്റ് സ്പോര്‍ട്സ് ക്ലബ്ബ് മുപ്പതാം വാര്‍ഷികാഘോഷ ഭാഗമായി വനിതാ സംഗമവും,എ സാവിത്രി അനുസ്മരണവും , ടി എസ് തിരുമുമ്പ് സ്മാരക കവിതാ പുരസ്കാരദാനവും സംഘടിപ്പിച്ചു . വനിതാ സംഗമം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ശ്യാമള ദേവി ഉദ്ഘാടനം ചെയ്തു. എ വി രമണി അധ്യക്ഷത വഹിച്ചു. കെ വി കാര്‍ത്യായനി, എം വി ചന്ദ്രന്‍, കെ സുനിത, പി പി പ്രസന്ന എന്നിവര്‍ സംസാരിച്ചു.
    പുരസ്കാരദാന ചടങ്ങ് പ്രശസ്ത സംഗീതജ്ഞന്‍ വി ടി മുരളി ഉദ്ഘാടനം ചെയ്തു. എന്‍ രവീന്ദ്രന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ സി എം വിനയചന്ദ്രന്‍ പുരസ്കാര വിജയികളെ പരിചയപ്പെടുത്തി. ബ്ലോക്ക്ടി പഞ്ചായത്ത് പ്രസിഡന്റ് ടി വി ഗോവിന്ദന്‍ തിരുമുമ്പ് അനുസ്മരണ പ്രഭാഷണം നടത്തി. തുടര്‍ന്ന് വില്‍ക്കലാമേളയും അരങ്ങേറി
    ഫോട്ടോ:അനീഷ്‌ ഫോക്കസ്
No Comments
Name:         
Mobile no:   
Male   Female
Email:        ;
Comments here..

.. ..