home
Total Visiters: 
തേജസ്വിനിയില്‍ തിരുവോണ നാളില്‍ മലബാര്‍ ജലോത്സവം
5 years ago ..

    ചെറുവത്തൂര്‍ : തേജസ്വിനിയില്‍ ഇത്തവണ തിരുവോണ നാളില്‍ വള്ളംകളിയുടെ ആവേശം നിറയും. വിക്ടര്‍ ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബാണ്‌ 35-ാം വാര്‍ഷികാഘോഷ ഭാഗമായി തിരുവോണനാളില്‍ തേജസ്വനി പുഴയില്‍ കിഴക്കേമുറിയില്‍ മലബാര്‍ ജലോത്സവം സംഘിപ്പിക്കുന്നത്.തിരുവോണ നാളില്‍ ഉച്ചയ്ക്ക് രണ്ടുമണിക്കാണ് കിഴക്കേമുറിയില്‍ മലബാര്‍ ജലോത്സവം നടക്കുക. ജലോത്സവം ജനകീയോത്സവമാക്കി മാറ്റാന്‍ വിപുലമായ ഒരുക്കങ്ങളാണ് നടന്നു വരുന്നത്. ജലോത്സവ സംഘാടക സമിതി ഓഫീസ് കെ കുഞ്ഞിരാമന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു. ലോഗോ പ്രകാശനം ചലച്ചിത്രതാരം മഞ്ജുളന്‍ നിര്‍വഹിച്ചു. ടി വി കണ്ണന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ കെ നാരായണന്‍, മുകേഷ് ബാലകൃഷ്ണന്‍, കെ ഭാസ്കരന്‍, കെ വി വിനോദ് കുമാര്‍, നഫീസത്ത്‌ നാസര്‍, കെ വി അമ്പാടി , എം പവിത്രന്‍ , വി വി അമ്പാടി എന്നിവര്‍ സംസാരിച്ചു. 25 ,15 പേര്‍ തുഴയും വിഭാഗത്തിലും ഒരാള്‍ തുഴയും വിഭാഗത്തിലുമാണ് ജലോത്സവത്തില്‍ മത്സരം നടക്കുക. മലബാറിലെ പ്രമുഖ ടീമുകള്‍ ജലോത്സവത്തില്‍ മത്സരിക്കാനെത്തും.
No Comments
Name:         
Mobile no:   
Male   Female
Email:        ;
Comments here..

.. ..