home
Total Visiters: 
ആരോഗ്യ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു
5 years ago ..
കാലിക്കടവ്: കണ്ണൂര്‍ രൂപതാ സാമൂഹ്യ സേവന ഗവേഷണ വിഭാഗമായ കെയ്റോസിന്റെ കാഞ്ഞങ്ങാട് ഫെഡറേഷന്‍ നേതൃത്വത്തികല്‍ മട്ടലായിയില്‍ ആരോഗ്യ ശുചിത്വ ബോധവൽക്കരണ സെമിനാര്‍ നടത്തി.സെന്റ്‌ മേരീസ് പാരീഷ് ഹാളിൽ നടന്ന സെമിനാര്‍ നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത്‌സ്ഥിരം സമിതി അധ്യക്ഷ പി പി പ്രസന്നകുമാരി ഉദ്ഘാടനം ചെയ്തു. കെയ്റോസ് കോ-ഓഡിനേറ്റര്‍ എം വി ചന്ദ്രൻ അധ്യക്ഷനായിരുന്നു. മേഖല കോ-ഓഡിനേറ്റര്‍ എം ഷാജി പദ്ധതി വിശദീകരിച്ചു. പഞ്ചായത്ത്‌ അംഗം പി പി ശ്രീലത,ജോസഫ്‌ മടക്കുടിയന്‍ ,കെ ശൈലജ,പി അലോഷ്യസ്,കെ ശാന്താമണി എന്നിവർ സംസാരിച്ചു.
    യൂനിറ്റ് ആനിമേറ്റര്‍ ഉഷ ടൈറ്റസ് സ്വാഗതവും മിനി ജോണി നന്ദിയും പറഞ്ഞു .നീലേശ്വരം സാമൂഹ്യാരോഗ്യ കേന്ദ്രം ഹെൽത്ത് സൂപ്രണ്ട് എം അബ്ദുള്‍ഖാദർ,പോള്ളപ്പൊയിൽ പ്രാഥമിക ആരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടര്‍ എ ഷൗക്കത്ത് എന്നിവർ ബോധവൽക്കരണ ക്ലാസ് നയിച്ചു. തുടർന്ന് ശുചിത്വ പ്രഖ്യാപന പ്രതിജ്ഞയും നടന്നു .
No Comments
Name:         
Mobile no:   
Male   Female
Email:        ;
Comments here..

.. ..