home
Total Visiters: 
ചെറുവത്തൂരില്‍ പഞ്ചിംഗ് സ്റ്റേഷന് വേണ്ടി പിടിവലി
5 years ago ..

    ചെറുവത്തൂര്‍; ചെറുവത്തൂരില്‍ ചെക്പോസ്റ്റിന് സമീപത്ത് നിന്നും കുളം സ്റ്റോപ്പിലേക്ക് പഞ്ചിംഗ് സ്റ്റേഷന്‍ മാറ്റാനുള്ള തീരുമാനം പ്രതിഷേധത്തെ തുടര്‍ന്ന് നടപ്പിലാക്കാനായില്ല . അഞ്ച് വര്‍ഷം മുന്‍പാണ് ബസുകളുടെ സമയകൃത്യത ഉറപ്പ് വരുത്താന്‍ ചെക്പോസ്റ്റിന് സമീപത്ത് പഞ്ചിംഗ് സ്റ്റേഷന്‍ സ്ഥാപിച്ചത്. എന്നാല്‍ കഴിഞ്ഞ ഒരു വര്‍ഷമായി ഇതിന്റെ പ്രവര്‍ത്തനം നിലച്ചിരിക്കുകയായിരുന്നു. ഇതിനിടയിലാണ് പഞ്ചിംഗ് സ്റ്റേഷന്‍ ഇവിടെ നിന്നും കുളം സ്റ്റോപ്പിലേക്ക് മാറ്റാന്‍ ആര്‍ ടി ഒ ബോര്‍ഡ് യോഗം ചേര്‍ന്ന് തീരുമാനമെടുത്തത്. എന്നാല്‍ വെങ്ങാട്ടെ ആര്‍ ടി ഒ ചെക്പോസ്റ്റിന് സമീപത്ത് നിന്നും സ്വകാര്യ ബസുകളുടെ പഞ്ചിംഗ് സ്റ്റേഷന്‍ കുളം സ്റ്റോപ്പിലേക്ക് മാറ്റുന്നതിനെതിരെ പ്രദേശവാസികള്‍ പ്രതിഷേധ മുയര്‍ത്തുകയാണ് . ഇതേ തുടര്‍ന്ന് ബുധനാഴ്ച നടക്കാനിരിന്ന പുതിയ പഞ്ചിംഗ് സ്റ്റേഷന്‍ ഉദ്ഘാടനം മാറ്റിവച്ചു. പഞ്ചിംഗ് സ്റ്റേഷന്‍ മാറ്റുന്ന സ്ഥലത്ത് വേണ്ടത്ര അടിസ്ഥാന സൌകര്യങ്ങള്‍ ഇല്ലെന്നും, ആര്‍ ടി ഒ ഓഫീസിന് സമീപത്ത് നിന്നും പഞ്ചിംഗ് സ്റ്റേഷന്‍ മാറ്റിയാല്‍ പ്രവര്‍ത്തനം കാര്യക്ഷമമായി നടക്കില്ലെന്നും മാറ്റത്തെ എതിര്‍ക്കുന്നവര്‍ പറയുന്നു. പഞ്ചിംഗ് സ്റ്റേഷന്‍ മാറ്റുന്നതിനെതിരെ നാട്ടുകാര്‍ ഒപ്പിട്ട നിവേദനം ജില്ലാ കലക്ടര്‍ക്ക് സമര്‍പ്പിച്ചിട്ടുണ്ട് .ഇതിനിടയില്‍ കുളം സ്റ്റോപ്പില്‍ തന്നെ പഞ്ചിംഗ് സ്റ്റേഷന്‍ സ്ഥാപിക്കണമെന്ന ആവശ്യവുമായി ഇവിടെയുള്ളവരും രംഗത്തെത്തി കഴിഞ്ഞു. പഞ്ചിംഗ് സ്റ്റേഷന് വേണ്ടി രണ്ടു പ്രദേശങ്ങളിലുള്ളവര്‍ തമ്മിലുള്ള പിടിവലി ശക്തമായതോടെ പ്രശ്നം സങ്കീര്‍ണ്ണമായിരിക്കുകയാണ്.
No Comments
Name:         
Mobile no:   
Male   Female
Email:        ;
Comments here..

.. ..