home
Total Visiters: 
മത്സ്യഫെഡ് സ്വയം സംരംഭകത്വ പരിശീലനം സംഘടിപ്പിച്ചു
5 years ago ..

    ചെറുവത്തൂര്‍: മത്സ്യമേഖലയിലെ സ്വയം സഹായ ഗ്രൂപ്പംഗങ്ങള്‍ക്ക് പരിശീലനവുമായി മത്സ്യഫെഡ്. സ്വയം സഹായ ഗ്രൂപ്പുകളില്‍ നിന്നും സംരംഭകരെ കണ്ടെത്തി ലഘുസംരംഭങ്ങള്‍ ആരംഭിക്കുന്നതിന് അവരെ സജ്ജരാക്കുക എന്ന ലക്ഷ്യത്തോടെ ചെറുവത്തൂരില്‍ ഏകദിന പരിശീലനം സംഘടിപ്പിച്ചു. തിരഞ്ഞെടുക്കപ്പെട്ട എഴുപത് പേര്‍ക്കായിരുന്നു പരിശീലനം . ചെറുവത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി കാര്‍ത്ത്യായനി ഉദ്ഘാടനം ചെയ്തു. മത്സ്യഫെഡ് ജില്ലാ മാനേജര്‍ കെ വനജ അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗം വി ചന്ദ്രന്‍, മത്സ്യഫെഡ് അസിസ്റ്റന്റ് മാനേജര്‍ ഡി ലാലാജി, ശില്പ പി ജി എന്നിവര്‍ സംസാരിച്ചു. വി പ്രജീഷ് , വി വി രമേശ്‌ , കെ എച്ച് ഷെറീഫ് എന്നിവര്‍ ക്ലാസ്സെടുത്തു
No Comments
Name:         
Mobile no:   
Male   Female
Email:        ;
Comments here..

.. ..