home
Total Visiters: 
കരക്കേരുവിലും, മാണിയാട്ടും ചുഴലിക്കാറ്റില്‍ വ്യാപക നാശം
5 years ago ..

   
    കാലിക്കടവ് : ശനിയാഴ്ച വൈകുന്നേരം നാലുമണിയോടെ വീശിയടിച്ച ചുഴലിക്കാറ്റ് കാലിക്കടവ്, മാണിയാട്ട് പ്രദേശങ്ങളില്‍ വ്യാപക നാശം വിതച്ചു. നിരവധി വീടുകള്‍ തകര്‍ന്നു. മരങ്ങളും കടപുഴകി. പലയിടങ്ങളിലും വൈദ്യുത വിതരണവും താറുമാറായി കിടക്കുകയാണ്. പിലിക്കോട് കരക്കെരു പ്രദേശത്താണ് കൂടുതല്‍ നാശനഷ്ടങ്ങള്‍ ഉണ്ടായിരിക്കുന്നത്. ഇവിടെ പി പി കൃഷ്ണന്റെ ഓടുമേഞ്ഞ വീടിന്റെ മേല്‍ക്കൂര തകര്‍ന്നു.വെള്ളായി ഭാസ്കരന്റെ വീടിന് മുകളില്‍ തെങ്ങ് കടപുഴകി വീണു. പിറകുവശത്തെ ഷെഡ്‌ പൂര്‍ണ്ണമായും തകര്‍ന്നു. മുണ്ടവളപ്പില്‍ അമ്പുവിന്റെ പാചകപ്പുര മരംവീണ് തകര്‍ന്നു. കരക്കേരുവിലെ ടി പാറു,കാരിച്ചി എന്നിവരുടെ വീടുകള്‍ക്ക് മുകളിലും മരം വീണു മരം വീണു. കരക്കക്കാവിലെ മരങ്ങളും കടപുഴകി. മരം വൈദ്യുത ലൈനുകള്‍ക്ക് മുകളില്‍ വീണതിനെ തുടര്‍ന്ന് അഞ്ച് ഇലക്ട്രിക് പോസ്റ്റുകളും തകര്‍ന്നു. മാണിയാട്ട് പാലായി കുഞ്ഞിരാമന്റെ വീടിനുമുകളില്‍ മരം വീണു. ഉണ്ണിപ്രവര്‍ത്തിക്കാരുടെ വീടിന്റെ ഓടുകള്‍ ശക്തമായ കാറ്റില്‍ പാറിപ്പോയി. പി വി കോരന്റെ കിണറിന്റെ ആള്‍മറ തെങ്ങ് വീണ് തകര്‍ന്നു. ഇവിടെ എം വി ബാലചന്ദ്രന്റെ ഷെഡും തകര്‍ന്നിട്ടുണ്ട്. പ്രദേശങ്ങളില്‍ വൈദ്യത ബന്ധം പുന:സ്ഥാപിക്കണമെങ്കില്‍ ദിവസങ്ങള്‍ വേണ്ടിവരും. നാശനഷ്ടങ്ങള്‍ ഉണ്ടായ പ്രദേശങ്ങള്‍ റവന്യുവകുപ്പ് ഉദ്യോഗസ്ഥര്‍ സന്ദര്‍ശിച്ചു
   
    ഫോട്ടോകള്‍:അനീഷ്‌ കാലിക്കടവ്
No Comments
Name:         
Mobile no:   
Male   Female
Email:        ;
Comments here..

.. ..