home
Total Visiters: 
കാറ്റില്‍ നാശനഷ്ടമുണ്ടായ പ്രദേശങ്ങള്‍ എം, എല്‍ എ സന്ദര്‍ശിച്ചു
5 years ago ..

    കാലിക്കടവ്: കഴിഞ്ഞ ദിവസം ചുഴലിക്കാറ്റില്‍ വ്യാപകമായ നഷ്ടങ്ങള്‍ ഉണ്ടായ മാണിയാട്ടെ സ്ഥലങ്ങള്‍ കെ കുഞ്ഞിരാമന്‍ എം എല്‍ എ സന്ദര്‍ശിച്ചു. ശനിയാഴ്ച വൈകുന്നേരമാണ് കരക്കേരു, മാണിയാട്ട് പ്രദേശങ്ങളില്‍ കാറ്റ് വീശിയടിച്ചത്. ഇവിടങ്ങളില്‍ ആറോളം വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും, നിരവധി മരങ്ങള്‍ കടപുഴകുകയും ചെയ്തിരുന്നു. പ്രദേശങ്ങളില്‍ മരം വീണ് വൈദ്യുത തൂണുകള്‍ വ്യാപകമായി തകര്‍ന്നതിനാല്‍ വൈദ്യുത വിതരണം പുനസ്ഥാപിച്ചു വരുന്നതേയുള്ളൂ. കരക്കേരുവില്‍ ഓടുകള്‍ പാറിപ്പോയ വീടുകളില്‍ നാട്ടുകാരുടെ ശ്രമഫലമായി കഴിഞ്ഞ ദിവസം തന്നെ ഷീറ്റുകള്‍ കെട്ടിയിരുന്നു. നാട്ടുകാരും ഫയര്‍ ഫോഴ്സും ചേര്‍ന്ന് നടത്തിയ മണിക്കൂറുകള്‍ നീണ്ട ശ്രഫലമായാണ് റോഡിലേക്കും, വഴികളിലേക്കും വീണുകിടന്നിരുന്ന മരങ്ങള്‍ നീക്കം ചെയ്തത്
No Comments
Name:         
Mobile no:   
Male   Female
Email:        ;
Comments here..

.. ..