home
Total Visiters: 
അരികുകളുടെ ഉയരം കുറയ്ക്കാന്‍ പാതയോരത്ത് ചെമ്മണ്ണിറക്കി;കാല്‍നടയാത്രക്കാര്‍ ദുരിതത്തില്‍
5 years ago ..

   
    കാലിക്കടവ്:മെക്കാഡം ടാറിംഗിന്റെ ഭാഗമായി ദേശീയപാതയുടെ അരികുകള്‍ ഉയര്‍ന്നതുമൂലമുണ്ടായ പ്രശ്നം പരിഹരിക്കാന്‍ പാതയോരത്ത് ചെമ്മണ്ണ് ഇറക്കിയത് ജനങ്ങള്‍ക്ക് ദുരിതമാകുന്നു. കാലിക്കടവ് മുതല്‍ നീലേശ്വരം വരെയുള്ള പ്രദേശത്താണ് റോഡിന്റെ ഇരുവശങ്ങളിലുമായി മണ്ണിറക്കിയിരിക്കുന്നത്. മഴക്കാലത്തുള്ള ഈ മണ്ണിടല്‍ പാതയോരങ്ങളെ ചെളിക്കുളമാക്കുകയാണ്. റോഡരികുകളില്‍ മണ്‍കൂനകള്‍ നിറഞ്ഞതോടെ റോഡിലൂടെ തന്നെയാണ് ഇപ്പോള്‍ കാല്‍നടയാത്രക്കാരുടെ യാത്ര. ഇത് അപകട ഭീഷണി ഉയര്‍ത്തുകയും ചെയ്യുന്നു. ഏപ്രില്‍ മാസത്തിലാണ് കാലിക്കടവ് മുതല്‍ നീലേശ്വരം വരെ പത്തുകിലോമീറ്റര്‍ ദൂരത്തില്‍ മെക്കാഡം ടാറിംഗ് നടന്നത്. റോഡിന്റെ ഉയരം കൂടിയപ്പോള്‍ അരികുകളുടെ ഉയരം കൂടിയത് മൂലമുള്ള അപകട ഭീഷണി അന്ന് തന്നെ ഡ്രൈവര്‍മാരും,നാട്ടുകാരും ബന്ധപ്പെട്ടവരുടെ ശ്രദ്ധയില്‍ പെടുത്തിയിരുന്നു. ടാറിംഗ് നടക്കുന്ന വേളയില്‍ തന്നെ അരികുകള്‍ മണ്ണിട്ട്‌ ഉയര്‍ത്തണമെന്ന നിര്‍ദേശമാണ് അന്ന് എല്ലാവരും മുന്നോട്ട് വച്ചത്. ഏറെ പ്രതിഷേധങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ ചെറുവത്തൂരില്‍ ജൂണ്‍ മാസം ആദ്യം റോഡരികുകളില്‍ മണ്ണിത്തിരുന്നു. എന്നാല്‍ തൊട്ടുപിന്നാലെ മഴയെത്തിയപ്പോള്‍ ഇവിടം ചെളിക്കുളമായി മാറി. ഇതില്‍ നിന്നും പാഠം പടിക്കാതെയാണ് ഇപ്പോള്‍ വീണ്ടും പെരുമഴയില്‍ പാതയോരത്ത് ചെമ്മണ്ണ് ഇറക്കുന്നത്.
No Comments
Name:         
Mobile no:   
Male   Female
Email:        ;
Comments here..

.. ..