home
Total Visiters: 
രാമായണ മാസാചരണം;ക്ഷേത്ര സന്നിധികള്‍ ഭക്തി സാന്ദ്രം
5 years ago ..
കാലിക്കടവ് : രാമായണ മാസാചരണ ഭാഗമായി നടന്നു വരുന്ന ആധ്യാത്മിക പരിപാടികളും, വിവിധ മത്സരങ്ങളും ക്ഷേത്ര സന്നിധികളെ ഭക്തി സാന്ദ്രമാക്കുന്നു. രാമായണ പാരായണ മത്സരമാണ് പ്രധാനമായും നടന്നുവരുന്നത്. താഴത്തെ മട്ടലായി ശ്രീരാമ ക്ഷേത്രത്തില്‍ രാമായണപാരായണ മത്സരം നടന്നു. മത്സരത്തില്‍ രാജീവന്‍ പേക്കടം ഒന്നാം സ്ഥാനവും, കെ പി പ്രശാന്തന്‍ രണ്ടാം സ്ഥാനവും നേടി. രാമായണ മാസാചരണ ഭാഗമായി ക്ഷേത്രത്തില്‍ ആഗസ്റ്റ്‌ മൂന്നിന് പ്ലസ് ടു തലം വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കായി രാമായണ പ്രശ്നോത്തരിയും, 10 ന് വാത്മീകി രാമായണ പാരായണ മത്സരവും നടക്കും. 15 ന് സര്‍വ്വൈശ്വര്യ പൂജയും, 16 ന് രാവിലെ നാല് മുതല്‍ അഖണ്ഡരാമായണ പാരായണയജ്ഞവും, രാത്രി ഏഴിന് മാതൃസമിതി അവതരിപ്പിക്കുന്ന തിരുവാതിരയും നടക്കും.
No Comments
Name:         
Mobile no:   
Male   Female
Email:        ;
Comments here..

.. ..