home
Total Visiters: 
കുടുംബശ്രീ വാര്‍ഷിക വേദിയില്‍ ചക്കയുടെ രുചി വൈവിധ്യങ്ങള്‍
5 years ago ..
കാലിക്കടവ്: ചക്ക വിഭവങ്ങള്‍ ഉണ്ടാക്കല്‍ മത്സരമായപ്പോള്‍ പിലിക്കോടെ മത്സരവേദിയില്‍ രുചിവൈവിധ്യങ്ങള്‍ നിറഞ്ഞു.പിലിക്കോട് ഗ്രാമപഞ്ചായത്ത് ഒന്നാം വാര്‍ഡ്‌ കുടുംബശ്രീ വാര്‍ഷികാഘോഷ ഭാഗമായാണ് ചക്ക വിഭവങ്ങള്‍ ഒരുക്കല്‍ മത്സരമായത്. അംഗങ്ങളെല്ലാം ആവേശത്തോടെ മത്സരത്തില്‍ പങ്കെടുത്തപ്പോള്‍ മത്സര വേദിയില്‍ ചക്കകൊണ്ടുള്ള രുചി വൈവിധ്യങ്ങള്‍ നിറഞ്ഞു. ചക്കയപ്പത്തില്‍ തുടങ്ങി ചക്ക പായസം വരെ തയ്യാറാക്കിയിരുന്നു മത്സരത്തിനെത്തിയവര്‍. മത്സരം നിരവധിപേരെ ആകര്‍ഷിച്ചു. പിലിക്കോട് ഗവണ്‍മെന്റ് യു പി സ്കൂളില്‍ നടന്ന വാര്‍ഷികാഘോഷം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് എ വി രമണി വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്തു. കെ പി നാരായണന്‍ അധ്യക്ഷത വഹിച്ചു. പി ശൈലജ, എം നന്ദകുമാര്‍, യു ശ്രീജ, വി ലീന എന്നിവര്‍ സംസാരിച്ചു. കുംടുംബശ്രീ അംഗങ്ങള്‍ക്കൊപ്പം ബാലസഭ കുട്ടികള്‍ക്കുള്ള മത്സരങ്ങളും നടന്നു
   
No Comments
Name:         
Mobile no:   
Male   Female
Email:        ;
Comments here..

.. ..