home
Total Visiters: 
അന്താരാഷ്ട്ര കടുവാദിനം; സെമിനാര്‍ സംഘടിപ്പിച്ചു
5 years ago ..
കാലിക്കടവ്: കടുവകളെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെ ഓര്‍മിപ്പിച്ചുകൊണ്ട് പിലിക്കോട് സി കൃഷ്ണന്‍ നായര്‍ സ്മാരക ഗവ:ഹയര്‍ സെക്കണ്ടറി സ്കൂളില്‍ അന്താരാഷ്ട്ര കടുവാ ദിനം ആചരിച്ചു. കേരള വനം -വന്യ ജീവി വകുപ്പ്, സാമൂഹ്യ സേവന വനവത്കരണ വിഭാഗത്തിന്റെ സഹകരണത്തോടെയായിരുന്നു ദിനാചരണം. പിലിക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ വി രമണി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി വി ശ്രീധരന്‍ അധ്യക്ഷത വഹിച്ചു. ഫോറസ്റ്റ് റെയിഞ്ച് ഓഫീസര്‍ ജി പ്രദീപ്‌ സെമിനാറില്‍ വിഷയാവതരണം നടത്തി. ജയമാധവന്‍, പി സി ചന്ദ്രമോഹനന്‍,പ്രസന്ന കുമാരി അബ്ദുള്‍ നാസര്‍, കെ ജയചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.ഡോക്യുമെന്ററി പ്രദര്‍ശനവും നടന്നു.
    പടം -പിലിക്കോട് ഗവ ഹയര്‍ സെക്കണ്ടറി സ്കൂളില്‍ നടന്ന അന്തരാഷ്ട്ര കടുവാ ദിനാചരണം പിലിക്കോട് ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ് എ വി രമണി ഉദ്ഘാടനം ചെയ്യുന്നു
No Comments
Name:         
Mobile no:   
Male   Female
Email:        ;
Comments here..

.. ..