home
Total Visiters: 
മഴ പെയ്താല്‍ കാലിക്കടവ് കുളമാകും
5 years ago ..

    കാലിക്കടവ്: മഴ കനത്ത് പെയ്താല്‍ കാലിക്കടവ് കുളമാകും. ഓട്ടോസ്റ്റാന്റിനോട് ചേര്‍ന്നുള്ള ഭാഗത്താണ് വെള്ളം കെട്ടിനില്‍ക്കുന്നതിനാല്‍ ജനങ്ങള്‍ ദുരിതത്തിലാകുന്നത്. വെള്ളം ഒഴുകിപ്പോക്കാന്‍ ഓവുചാല്‍ നിര്‍മ്മിച്ചിട്ടുണ്ടെങ്കിലും ഇത് പലയിടങ്ങളിലും മണ്ണ് മൂടിക്കിടക്കുകയാണ്. പയ്യന്നൂര്‍ ഭാഗത്തേക്കുള്ള ബസ് കാത്തിരിപ്പ് കേന്ദ്രത്തിനരികിലാണ് ഈ വെള്ളക്കെട്ട്. സമീപത്തെ കച്ചവട സ്ഥാപനങ്ങളില്‍ എത്തണമെങ്കിലും ഈ വെള്ളം കടക്കണം. ആല്‍മരത്തിന് ചുവട്ടിലാണ് വെള്ളം കെട്ടിനില്‍ക്കുന്നത്. ഇലകള്‍ വീഴുന്നതിനാല്‍ ദുര്‍ഗന്ധവും, കൊതുക് ശല്യവും രൂക്ഷമാണ്. ഓട്ടോസ്റ്റാന്റിലുള്ള തൊഴിലാളികളാണ്‌ ഇത് മൂലം കൂടുതല്‍ വിഷമമനുഭവിക്കുന്നത്. പിലിക്കോട് ഗ്രാമപഞ്ചായത്തിന്റെ കണ്ണായ പ്രദേശത്താണ് ജനങ്ങള്‍ക്ക് ദുരിതമാകുന്ന ഈ വെള്ളക്കെട്ട് ഉള്ളത്.
    ഫോട്ടോ കടപ്പാട് ;രാജേഷ്
No Comments
Name:         
Mobile no:   
Male   Female
Email:        ;
Comments here..

.. ..