home
Total Visiters: 
ചെറുവത്തൂര്‍ സ്റ്റേഷന്‍ റോഡില്‍ വെള്ളം കയറി;ഗതാഗതം സ്തംഭിച്ചു
5 years ago ..

    ചെറുവത്തൂര്‍: കനത്ത മഴയില്‍ ചെറുവത്തൂര്‍ സ്റ്റേഷന്‍ റോഡും പരിസര പ്രദേശങ്ങളും വെള്ളത്തില്‍ മുങ്ങി. റോഡില്‍ മുട്ടോളം ഉയരത്തില്‍ വെള്ളം നിറഞ്ഞതോടെ ഇതുവഴി റെയില്‍വേ സ്റ്റെഷനിലേക്കുള്ള വാഹനഗതാഗതം സ്തംഭിച്ചു. വെള്ളം ഒഴുകിപ്പോകാന്‍ സംവിധാനങ്ങള്‍ ഒരുക്കാത്തിനാലാണ് സ്റ്റേഷന്‍ റോഡും പരിസര പ്രദേശങ്ങളും വെള്ളത്തിനടിയിലായത്. ചെറുവത്തൂര്‍ ബസ്റ്റാന്‍ഡില്‍ നിന്നും റെയില്‍വെ സ്റ്റേഷനില്‍ എത്താന്‍ നിരവധി യാത്രക്കാര്‍ ആശ്രയിക്കുന്ന മാര്‍ഗമാണിത്. വെള്ളക്കെട്ട് അറിയാതെ എത്തിയ നിരവധി യാത്രക്കാര്‍ മുട്ടോളം വെള്ളം നീന്തിയാണ് സ്റ്റേഷനില്‍ എത്തിയത്. റോഡരികുകളിലെ വീടുകളിലും, കടകളിലും വെള്ളം കയറി. ചെറുവത്തൂര്‍ റെയില്‍വേ കുളവും നിറഞ്ഞു കവിഞ്ഞു. സമീപത്തെ വീടുകളില്‍ വെള്ളം കയറിയിട്ടുണ്ട്. എല്ലാ മഴക്കാലത്തും ജനങ്ങള്‍ അനുഭവിക്കുന്ന ദുരിതമാണിത്. എന്നിട്ടും അധികൃതര്‍ ജനങ്ങള്‍ അനുഭവിക്കുന്ന വിഷമം കണ്ടില്ലെന്ന് നടിക്കുകയാണ്.
    പടം -ചെറുവത്തൂര്‍ സ്റ്റേഷന്‍ റോഡില്‍ വെള്ളം കയറിയ നിലയില്‍
No Comments
Name:         
Mobile no:   
Male   Female
Email:        ;
Comments here..

.. ..