home
Total Visiters: 
600 കുടുംബങ്ങള്‍ക്ക് സൌജന്യമായി അരി വിതരണം ചെയ്തു
5 years ago ..

    ചെറുവത്തൂര്‍: പതിവ് തെറ്റിക്കാതെ ചെറുവത്തൂര്‍ കണ്ണങ്കൈ -പൊള്ള മുത്തപ്പന്‍ മടപ്പുരയില്‍ സൌജന്യ അരിവിതരണം നടന്നു. ജാതിയുടെയോ -മതത്തിന്റെയോ വേര്‍തിരിവുകള്‍ ഇല്ലാതെ പ്രദേശത്തെ മുഴുവന്‍ ജനങ്ങള്‍ക്കും സൌജന്യമായി അരിവിതരണം ചെയ്തു .എല്ലാവര്‍ഷവും കര്‍ക്കടകം പതിനെട്ടിനാണ് ക്ഷേത്രത്തില്‍ അരിവിതരണം നടക്കുന്നത് .ഇതേറ്റുവാങ്ങാന്‍ പ്രദേശത്തെ എല്ലാ കുടുംബങ്ങളില്‍ നിന്നും ആളുകള്‍ എത്തുകയും ചെയ്യും. ഇത്തവണ 600 കുടുംബങ്ങള്‍ക്കാണ് അഞ്ച് കിലോവീതം അരിവിതരണം ചെയ്തത്. ഇതിനായി മുപ്പത്തിയഞ്ച് ക്വിന്റലോളം അരി വേണ്ടി വന്നു. ഞായറാഴ്ച രാവിലെ ആരംഭിച്ച അരി വിതരണം ഉച്ചയോടെയാണ് പൂര്‍ത്തിയായത്. ഇതോടൊപ്പം എസ് എസ് എല്‍ സി ,പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികല്‍ക്കുള്ള അനുമോദനവും നടന്നു. ചന്ദ്രന്‍ മടയന്‍, കുഞ്ഞിക്കണ്ണന്‍ മടയന്‍ എന്നിവര്‍ ഉപഹാരം വിതരണം ചെയ്തു. ഗൌരി രാജന്‍ അധ്യക്ഷത വഹിച്ചു.
   
No Comments
Name:         
Mobile no:   
Male   Female
Email:        ;
Comments here..

.. ..