home
Total Visiters: 
ചെറുവത്തൂർ റെയിൽവെ മേൽപ്പാലം 26 ന് തുറക്കും
5 years ago ..

    ചെറുവത്തൂര്‍; ഗ്രാമപഞ്ചായത്തിന്റെ പടിഞ്ഞാറന്‍ പ്രദേശങ്ങളിലുള്ളവരുടെ ചിരകാലസ്വപ്നമായ ചെറുവത്തൂര്‍ റെയില്‍വേ മേല്‍പ്പാലം ഈ മാസം 26 ന് തുറക്കും. രാവിലെ പതിനൊന്നിന് മുഖ്യമന്ത്രി ഉമ്മൻചാണ്ടി പാലം ഉദ്ഘാടനം ചെയ്യും. 511 മീറ്റര്‍ നീളത്തിലും , ഏഴര മീറ്റര്‍ വീതിയിലുമാണ് പാലം നിര്‍മ്മിച്ചിരിക്കുന്നത്. മൂന്ന് വര്‍ഷമെടുത്താണ് നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. പാലത്തിന്റെ മുകളിലുള്ള ടാറിംഗ് പ്രവൃത്തി ഒരുമാസം മുമ്പ് പൂര്‍ത്തിയാക്കിയിരുന്നു. നാല് വശങ്ങളിലേക്കുള്ള കോണിപ്പടിയുടെ നിര്‍മ്മാണം മാത്രമാണ് ഇനി പൂര്‍ത്തിയാകാനുള്ളത്. ഇവിടങ്ങളില്‍ കോണികള്‍ തയ്യാറാക്കി ഘടിപ്പിക്കുകയാണ് ചെയ്യുക. പാലം തുറക്കുന്നതോടെ ചെറുവത്തൂരിന്റെ പടിഞ്ഞാറന്‍ പ്രദേശങ്ങളായ കാരി,തുരുത്തി,എരിഞ്ഞിക്കീല്‍ ,പതിക്കാല്‍,മീന്‍കടവ്, അച്ചാം തുരുത്തി , വെങ്ങാട്ട് ,പടന്ന തുടങ്ങിയ പ്രദേശങ്ങളിലെ ജനങ്ങള്‍ വര്‍ഷങ്ങളായി അനുഭവിച്ചു വരുന്ന യാത്രാ പ്രശ്നം പരിഹരിക്കപ്പെടും. റെയില്‍വെ ഗേറ്റ് ദീര്‍ഘനേരം അടച്ചിടുന്നത് മൂലം ജനങ്ങള്‍ കടുത്ത ദുരിതമാണ് നിലവില്‍ അനുഭവിക്കുന്നത്. ഗേറ്റ് അടച്ചിട്ടതിനെ തുടര്‍ന്ന് രോഗികള്‍ മരണപ്പെട്ട സംഭവം വരെ ഇവിടെ ഉണ്ടായിട്ടുണ്ട്. ചെറുവത്തൂരിലെ ഓട്ടോ തൊഴിലാളികളുടെ കൂടുതല്‍ സമയവും ഈ ഗേറ്റില്‍ കുടുങ്ങുകയും ചെയ്യുന്നു. ഇതിനെല്ലാം പരിഹാരമേകി പാലം തുറന്നു കൊടുക്കുന്ന ആ സന്തോഷ സുദിനത്തിനായി കാത്തിരിക്കുകയാണ് ജനങ്ങളെല്ലാം. ചെറുവത്തൂരിന്റെ പടിഞ്ഞാറന്‍ മേഖലയുടെ വികസനക്കുതിപ്പിനും പാലം വഴിതുറക്കും.
    ആർ ബി ഡി സി യും റെയിൽവെയും സംയുക്തമായാണ് പാലത്തിന്റെ നിർമ്മാണം നടത്തിയത്. ആർ ബി ഡി സി ക്ക് വേണ്ടി കിഡ്കൊയാണ്‌ നിർമ്മാണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്. ഉദ്ഘാടനവുമായി ബന്ധപ്പെട്ട് ചെറുവത്തൂർ ഗ്രാമപഞ്ചായത്ത് ഹാളിൽ നടന്ന ആലോചനായോഗത്തിൽ കെ കുഞ്ഞിരാമൻ എം എൽ എ അധ്യക്ഷത വഹിച്ചു. ആർ ബി ഡി സി ജനറൽ മാനേജർ ടി എം യൂസഫ്‌, അസിസ്റ്റന്റ് ജനറൽ മാനേജർ അബ്ദുള്ളക്കുട്ടി, മാനേജർ മൊഹ്സിൻ ബേക്കർ, കിഡ്കോ സൈറ്റ് എഞ്ജിനീയർ ശരത്ത് എസ് നായർ, റെയിൽവെ വികസന സമിതി ഭാരവാഹികൾ, ജനപ്രതിനിധികൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു
    പടം -ആര്‍ ബി ഡി സി ഉദ്യോഗസ്ഥര്‍ പാലം സന്ദര്‍ശിക്കുന്നു
No Comments
Name:         
Mobile no:   
Male   Female
Email:        ;
Comments here..

.. ..