home
Total Visiters: 
രയരമംഗലത്ത് ട്രസ്റ്റി ബോര്‍ഡ് അംഗങ്ങള്‍ ചുമതലയേറ്റു;ടി വി കൃഷ്ണന്‍ ചെയര്‍മാന്‍
5 years ago ..

    കാലിക്കടവ് : മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലെ പ്രധാന ക്ഷേത്രങ്ങളിലൊന്നായ പിലിക്കോട് രയരമംഗലം ദേവസ്വം ട്രസ്റ്റി ചെയര്‍മാനായി ടി.വി.കൃഷ്ണനെ തിരഞ്ഞെടുത്തു. വെള്ളിയാഴ്ച ദേവസ്വം ഓഫീസില്‍ നടന്ന പ്രഥമയോഗത്തില്‍ ഏകകണ്ഠമായാണ് തിരഞ്ഞെടുപ്പ്. മലബാര്‍ ദേവസ്വം ഇന്‍സ്‌പെക്ടര്‍ ഉഷ തിരഞ്ഞെടുപ്പുനടപടിക്രമങ്ങള്‍ നിയന്ത്രിച്ചു.
    പാരമ്പര്യട്രസ്റ്റി പി.സി.അപ്പുക്കുട്ടന്‍ അടിയോടി, പരമ്പര്യേതര ട്രസ്റ്റി അംഗങ്ങളായ പി.അനീശന്‍, സി.ചന്ദ്രന്‍ നായര്‍, എം.വി.സുരേന്ദ്രന്‍, കെ.കുഞ്ഞിക്കൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. എക്‌സിക്യൂട്ടവ് ഓഫീസര്‍ എം.നാരായണന്‍ സ്വാഗതം പറഞ്ഞു.
No Comments
Name:         
Mobile no:   
Male   Female
Email:        ;
Comments here..

.. ..