home
Total Visiters: 
പഴയ തലമുറയുടെ ഓര്‍മ്മകളില്‍ നിറഞ്ഞു;കാര്‍ഷിക സമൃദ്ധിയുടെ നല്ലകാലം
5 years ago ..

    കാലിക്കടവ്: കാര്‍ഷിക സംസ്കൃതിയുമായി ബന്ധപ്പെട്ട് കര്‍ക്കടക മാസത്തില്‍ നടക്കുന്ന നിറയും,പുത്തരിയും പുതുതലമുറയ്ക്ക് പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ മാണിയാട്ട് വിജ്ഞാന ദായിനി വായനശാല വനിതാവേദിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച നിറപുത്തരി ഒരോര്‍മ്മ ശ്രദ്ധേയമായി. ഒരു കാലത്ത് ഏറെ പ്രൌഡിയോടെ കൊണ്ടാടിയിരുന്ന ഈ ആഘോഷങ്ങള്‍ പലയിടങ്ങളിലും ഇന്ന് ചടങ്ങ്‌ മാത്രമായി മാറുന്ന സാഹചര്യത്തിലാണ് പഴയതലമുറയില്‍ പെട്ടവര്‍ കാര്‍ഷിക സമൃദ്ധിയുടെ നല്ല നാളുകളും, ആഘോഷങ്ങളും ഓര്‍ത്തെടുത്തത്‌. നിറ നിറ പൊലി പൊലി എന്ന് പറഞ്ഞ് മുതിര്‍ന്നവര്‍ നിറയോലം കെട്ടി. ഇതിനായി ഉപയോഗിക്കുന്ന ആലില ,അരയാലില ,കാഞ്ഞിരയില മാവില ,പ്ലാവില ,മുളയില ,വെള്ളില ,പൊലിവള്ളി,സൂത്രവള്ളി ,വട്ടപ്പലത്തിന്റെ ഇല എന്നിവയെല്ലാം പരിചയപെടുത്തി. ഇലകളെല്ലാം വട്ടപ്പലത്തിന്റെ ഇലയില്‍ പൊതിഞ്ഞ്‌ തെങ്ങിന്‍ പാന്തം കൊണ്ട് കെട്ടിയാണ് നിറയോലം ഒരുക്കിയത്. ഒപ്പം പുത്തരിയുടെ ചടങ്ങുകളും പങ്കുവച്ചു. ബാലചന്ദ്രന്‍ എരവില്‍, വിനയന്‍ പിലിക്കോട് എന്നിവരാണ് പരിപാടി നയിച്ചത്. പഴയതലമുറയില്‍ പെട്ട അമ്പതോളം പേര്‍ക്കൊപ്പം പ്രദേശത്തെ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ നിരവധിപേര്‍ ആഘോഷങ്ങളുടെ പെരുമയറിയാന്‍ എത്തി. കൃഷിപാട്ടുകള്‍ പാടി പ്രായം ചെന്ന അമ്മമാരും പരിപാടിയില്‍ സജീവ സാന്നിധ്യമറിയിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ശ്യാമള ദേവി ഉദ്ഘാടനം ചെയ്തു. എം വി സുജാത അധ്യക്ഷത വഹിച്ചു. ഷീജ പി ,കെ പത്മാവതി എന്നിവര്‍ സംസാരിച്ചു
    ഫോട്ടോ:അനീഷ്‌ ഫോക്കസ്
No Comments
Name:         
Mobile no:   
Male   Female
Email:        ;
Comments here..

.. ..