home
Total Visiters: 
മയ്യിച്ച എ കെ ജി ക്ലബ്ബിന്റെ ചുരുളന്‍ വള്ളം നീരണിഞ്ഞു
5 years ago ..

    ചെറുവത്തൂര്‍: എ.കെ.ജി. മയ്യിച്ചയുടെ ചുരുളന്‍ വള്ളം നീരണിഞ്ഞു. തേജസ്വിനിക്കരയില്‍ നീരണിയല്‍ ചടങ്ങ് കെ.കുഞ്ഞിരാമന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. പി.പി.ശ്യാമളാ ദേവി അധ്യക്ഷതവഹിച്ചു. വള്ളം പണിത ആര്‍.രാജേന്ദ്രന്‍, കെ.ഗിരീശന്‍ എന്നിവരെ സി.ആര്‍.പി.എഫ്. ഡി.ഐ.ജി ടി.ജെ.ജേക്കബ്ബ് ആദരിച്ചു.
    സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് എം.അച്യുതന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.വി.ഗോവിന്ദന്‍, ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സി.കാര്‍ത്ത്യായനി, ആനക്കൈ ബലകൃഷ്ണന്‍, എം.രാധാമണി, കെ.പി.വത്സലന്‍, വെങ്ങാട്ട് കുഞ്ഞിരാമന്‍, കെ.ഭാസ്‌കരന്‍, പി.ബാലകൃഷ്ണന്‍, എം.രാമകൃഷ്ണന്‍, വിജയകുമാര്‍ പാലക്കുന്ന്, പി.പ്രഭാകരന്‍, സി.നാരായണന്‍, എം.ടി.പി.സെയ്ഫുദ്ദീന്‍, പി.പി.കുഞ്ഞിരാമന്‍, തുടങ്ങിയവര്‍ സംസാരിച്ചു. കെ.ബാലകൃഷ്ണന്‍ സ്വാഗതവും ഇ.ടി.ബിജു നന്ദിയും പറഞ്ഞു.
No Comments
Name:         
Mobile no:   
Male   Female
Email:        ;
Comments here..

.. ..