home
Total Visiters: 
ഉത്തര മലബാര്‍ ജലോത്സവത്തിന് സംഘാടക സമിതിയായി; സമ്മാനത്തുക വര്‍ധിപ്പിച്ചു
5 years ago ..
ചെറുവത്തൂര്‍; ജില്ല ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍, നിലേശ്വരം നഗരസഭ, ചെറുവത്തൂര്‍ പഞ്ചായത്ത് എന്നിവരുടെ സഹകരണത്തോടെ ഗാന്ധിജയന്തി ദിനമായ ഒക്‌ടോബര്‍ രണ്ടിന് തേജസ്വിനി പുഴയില്‍ സംഘടിപ്പിക്കുന്ന ഉത്തര മലബാര്‍ ജലോത്സവത്തിന് സംഘാടകസമിതിയായി. പതിവില്‍ നിന്നും വ്യത്യസ്ഥമായി ഇത്തവണ ടീമുകള്‍ വഞ്ചിപ്പാട്ട് പാടി അതിന്റെ ഈണത്തിനൊപ്പമാണ് തുഴയെറിയുക. ടീമുകള്‍ക്ക് വഞ്ചിപ്പാട്ടില്‍ പരിശീലനം നല്‍കാന്‍ ആലപ്പുഴയില്‍ നിന്നും വഞ്ചിപ്പാട്ട് സംഘമെത്തും. 25, 15 ആള്‍ തുഴയും വിഭാഗങ്ങളിലാണ് മത്സരം നടത്തുക. അടുത്ത വര്‍ഷം കുടുംബശ്രീ തലത്തില്‍ വനിതകള്‍ക്കും മത്സരം നടത്താന്‍ ആലോചനയുണ്ട്. ഇരുപത്തഞ്ചാള്‍ തുഴയും മത്സരത്തില്‍ 30000, 24000 രൂപ യഥാക്രമം ആദ്യ രണ്ട് സ്ഥാനക്കാര്‍ക്കും 7500 രൂപ ഫിനിഷ് ചെയ്യുന്നവര്‍ക്കും ലഭിക്കും. 15 ആള്‍ തുഴയും മത്സരത്തില്‍ 18000, 15000 രൂപ ആദ്യ രണ്ട് സ്ഥാനക്കാര്‍ക്കും 6000 രൂപ ഫിനിഷ് ചെയ്യുന്നവര്‍ക്കും സമ്മാനമായി ലഭിക്കും. ജലോത്സവത്തോടനുബന്ധിച്ച് വര്‍ണാഭമായ ജല ഘോഷയാത്രയും നടക്കും. മികച്ച രണ്ട് പ്ലോട്ടുകള്‍ക്ക് 20000, 15000രൂപയും പങ്കെടുക്കുന്ന ടീമുകള്‍ക്ക് 7500 രൂപയും സമ്മാനമായി ലഭിക്കും. നെഹ്‌റു ട്രോഫി വള്ളം കളിയിലെ സ്ഥിരം വിവരണക്കാരായ ഗ്രിഗറിയും ജോസും ഇത്തവണയും കാണികള്‍ക്ക് ആവേശം പകരാനെത്തും. മത്സരത്തില്‍ പങ്കെടുക്കുന്ന ടീമുകള്‍ സെപ്റ്റംബര്‍ പത്തിന് മുമ്പ് പേര് റജിസ്റ്റര്‍ ചെയ്യണം. ഇതിനായി ചെറുവത്തൂര്‍ പഞ്ചായത്ത് ഓഫീസില്‍ വൈകീട്ട് നാല് മുതല്‍ പ്രത്യേക റജിസ്‌ട്രേഷന്‍ കൗണ്ടര്‍ പ്രവര്‍ത്തിക്കും. തേജസ്വിനി പുഴയില്‍ 1958ല്‍ ആദ്യ ജലോത്സവത്തിന് ചുക്കാന്‍പിടിച്ച ടി കുഞ്ഞിരാമനെ ഉദ്ഘാടന ചടങ്ങില്‍ ആദരിക്കും. ചെറുവത്തൂര്‍ പഞ്ചായത്ത് ഹാളില്‍ നടന്ന സംഘാടകസമിതി രൂപീകരണ യോഗത്തില്‍ കെ കുഞ്ഞിരാമന്‍ എംഎല്‍എ അധ്യക്ഷനായി. ഡിടിപിസി സെക്രട്ടറി നാഗേഷ് തെരുവത്ത്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി വി ഗോവിന്ദന്‍, നീലേശ്വരം നഗരസഭ ചെയര്‍ പേഴ്‌സണ്‍ വി ഗൗരി, പഞ്ചായത്ത് പ്രസിഡന്റുമാരായ സി കാര്‍ത്യായനി, പി ശ്യാമള, അഡ്വ. കെ കെ രാജേന്ദ്രന്‍, ടി വി കണ്ണന്‍, പി കെ ഫൈസല്‍, മുകേഷ് ബാലകൃഷ്ണന്‍, ജതീന്ദ്രന്‍, വെങ്ങാട്ട് കുഞ്ഞിരാമന്‍ എന്നിവര്‍ സംസാരിച്ചു. കെ കുഞ്ഞിരാമന്‍ എംഎല്‍എ ചെയര്‍മാനും നാഗേഷ് തെരുവത്ത് കണ്‍വീനറുമായുള്ളതാണ് സംഘാടക സമിതി
No Comments
Name:         
Mobile no:   
Male   Female
Email:        ;
Comments here..

.. ..