home
Total Visiters: 
റോട്ടറിക്ലബ് സെമിനാര്‍ സംഘടിപ്പിച്ചു
5 years ago ..

    കാലിക്കടവ്: ചെറുവത്തൂര്‍ റോട്ടറിക്ലബ് പരിയാരം മെഡിക്കല്‍ കോളേജിന്റെ സഹകരണത്തോടെ പിലിക്കോട് സി കൃഷ്ണന്‍ നായര്‍ സ്മാരക ഗവ;ഹയര്‍ സെക്കണ്ടറി സ്കൂളില്‍ കുട്ടികളുടെ ദന്താരോഗ്യവും, ഓറല്‍ ക്യാന്‍സറും എന്ന വിഷയത്തില്‍ സെമിനാറും പ്രദര്‍ശനവും സംഘടിപ്പിച്ചു. ദിനേശ് എം ടി ഉദ്ഘാടനം ചെയ്തു. മനോജ്‌ കുമാര്‍ അധ്യക്ഷത വഹിച്ചു. സ്കൂള്‍ പ്രിന്‍സിപ്പാള്‍ പി സി ചന്ദ്രമോഹനന്‍ സംസാരിച്ചു. ചടങ്ങില്‍ പ്രിയേഷ് എന്ന വിദ്യാര്‍ത്ഥിക്ക് വീല്‍ ചെയര്‍ നല്‍കി. പുകവലിയും ദൂഷ്യവശങ്ങളും എന്നവിഷയത്തില്‍ സംഘടിപ്പിച്ച ഉപന്യാസ മത്സരത്തില്‍ വിജയികളായ ഷെറിന്‍ തോമസ്‌.ശരണ്യ കെ.വി എന്നിവര്‍ക്കുള്ള സമ്മാനങ്ങളും ചടങ്ങില്‍ വിതരണം ചെയ്തു.
    ഫോട്ടോ:അനീഷ്‌ ഫോക്കസ്
No Comments
Name:         
Mobile no:   
Male   Female
Email:        ;
Comments here..

.. ..