home
Total Visiters: 
ജീവകാരുണ്യ പ്രവര്‍ത്തനത്തില്‍ നെല്ലിക്കയ്ക്ക് നന്മയുടെ മധുരം
5 years ago ..

    കാലിക്കടവ്:കേവലം ലൈക്കുകള്‍ക്കും, കമന്റുകള്‍ക്കും അപ്പുറം ഫേസ് ബുക്കെന്ന സോഷ്യല്‍ മീഡിയയില്‍ നല്ല മനസ്സുകളുടെ കൂട്ടായ്മയായി നെല്ലിക്ക. സമൂഹത്തില്‍ വിഷമതകള്‍ അനുഭവിക്കുന്നവര്‍ക്ക് തങ്ങളാലാകുന്ന സഹായമെത്തിച്ച് എല്ലാവര്‍ക്കും മാതൃകയാണ് ഈ കൂട്ടായ്മ. കരള്‍ മാറ്റിവെച്ച കയ്യൂരിലെ സവിതയ്ക്ക് നെല്ലിക്കയുടെ സഹായധനം കയ്യൂര്‍-ചീമേനി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എം.ബാലകൃഷ്ണന്‍കൈമാറി. 65,000 രൂപയാണ് ഇവര്‍ നല്‍കിയിരിക്കുന്നത്.
    പ്രവാസികളടക്കം ഇരുനൂറോളം അംഗങ്ങളുള്ള ഫെയ്‌സ്ബുക്ക് കൂട്ടായ്മയാണ് നെല്ലിക്ക. ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കായി രണ്ടുലക്ഷിത്തിലധികം രൂപ നെല്ലിക്ക സമാഹരിച്ചുനല്‍കിയിട്ടുണ്ട്.
    ചീമേനി എന്‍ജിനീയറിങ് കോളേജിലെ അവസാനവര്‍ഷ വിദ്യാര്‍ഥിനിയായ സവിത ശസ്ത്രക്രിയയ്ക്കുശേഷം എറണാകുളം അമൃത ആസ്​പത്രിയിലാണ്. സഹോദരി സനിതയാണ് കരള്‍ നല്‍കിയത്. ചികിത്സച്ചെലവായ 20 ലക്ഷത്തിനായി നാട്ടുകാര്‍ സവിതാ ചികിത്സാസഹായസമിതി രൂപവത്കരിച്ച് പ്രവര്‍ത്തിച്ചു വരികയാണ്. നെല്ലിക്ക പോലുള്ള കൂട്ടായ്മകളുടെ പ്രവര്‍ത്തനം എന്തുകൊണ്ടും മാതൃകാപരമാണെന്ന് കയ്യൂര്‍ -ചീമേനി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം ബാലകൃഷ്ണന്‍ പറഞ്ഞു.
No Comments
Name:         
Mobile no:   
Male   Female
Email:        ;
Comments here..

.. ..