home
Total Visiters: 
ജിഷ്ണയുടെ മരണം : ഫോറന്‍സിക് വിഭാഗം തെളിവെടുത്തു
5 years ago ..
തൃക്കരിപ്പൂര്‍: ഉദിനൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥിനി വീട്ടിനകത്ത് പൊള്ളലേറ്റ് മരിച്ചതുമായി ബന്ധപ്പെട്ട് ഫോറന്‍സിക് വിദഗ്ദര്‍ പരിശോധന നടത്തി. മരണം ആത്മഹത്യയാണെന്നാണ് പോലിസിന്റെ പ്രാഥമിക നിഗമനം .
    തിങ്കളാഴ്ച വൈകിട്ട് സ്‌കൂളില്‍ നിന്ന് വന്ന ജിഷ്ണയെ മാരകമായി പൊള്ളലേറ്റ നിലയില്‍ അടുക്കളയില്‍ കണ്ടെത്തുകയായിരുന്നു. പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം ഉച്ചതിരിഞ്ഞു സംസ്‌കരിച്ചു.
    മൃതദേഹം കൊയങ്കര നോര്‍ത്ത് തൃക്കരിപ്പൂര്‍ എ.എല്‍.പി.സ്‌കൂളില്‍ പൊതു ദര്‍ശനത്തിന് വെച്ചു. കനത്ത മഴയിലും നൂറുകണക്കിന് ആളുകളാണ് അന്തിമോപചാരം അര്‍പ്പിക്കാന്‍ എത്തിയത്. വിവിധ സംഘടനകള്‍ക്ക് വേണ്ടി പുഷ്പചക്രം അര്‍പ്പിച്ചു.
    സംഭവ ദിവസം ജിഷ്ണയുടെ വീടിന്റെ പരിസരത്ത് കണ്ട പ്ലസ് ടു വിദ്യാര്‍ഥിയെ പോലിസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. വിദ്യാര്‍ഥിയുടെ വീട് ഒരു സംഘം ആളുകള്‍ വളഞ്ഞതിനെ തുടര്‍ന്ന് ക്രമസമാധാന പ്രശനം ഉടലെടുത്തതോടെ ഇവിടെ പോലിസിനെ വിന്യസിക്കുകയുമുണ്ടായി.
    വിദ്യാര്‍ഥിക്ക് സംഭവവുമായി എന്തെങ്കിലും ബന്ധമുണ്ടോ എന്നുള്ള കാര്യം പോലിസ് സ്ഥിരീകരിച്ചിട്ടില്ല. വിശദമായ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിക്കുന്ന മുറക്ക് ആവശ്യമെങ്കില്‍ കൂടുതല്‍ അന്വേഷണം നടത്തുമെന്ന് പോലിസ് പറഞ്ഞു.
    ഫോറന്‍സിക് വിഭാഗത്തിലെ പ്രവീണ്‍ ദാസ്, വിരലടയാള വിദഗ്ദന്‍ കെ.ദീപേഷ്, നീലേശ്വരം സി.ഐ. യു.പ്രേമന്‍, ചന്തേര എസ്. ഐ മനോജ് കുമാര്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് കേസന്വേഷണം.
   
    കടപ്പാട്: http://www.trikarpurnews.com/
No Comments
Name:         
Mobile no:   
Male   Female
Email:        ;
Comments here..

.. ..