home
Total Visiters: 
കൂട്ടുകാരന് സ്മരണാഞ്ജലിയര്‍പ്പിച്ച് സഹപാഠികള്‍ ഒത്തുചേര്‍ന്നു
5 years ago ..

    കാലിക്കടവ്: അകാലത്തില്‍ വേര്‍പിരിഞ്ഞ കൂട്ടുകാരന് ഓര്‍മ്മപ്പൂക്കള്‍ അര്‍പ്പിച്ച് സഹപാഠികള്‍ ഒത്തുചേര്‍ന്നു. തൃക്കരിപ്പൂര്‍ ഇ കെ നായനാര്‍ സ്മാരക ഗവ: പോളിടെക്നിക് കോളേജ് 2005-08 ബാച്ച് വിദ്യാര്‍ത്ഥികളാണ്‌ സഹപാഠിയായിരുന്ന ജിതിന് സ്മരണാഞ്ജലിയര്‍പ്പിക്കാന്‍ ചരമവാര്‍ഷിക ദിനത്തില്‍ പഴയ കലാലയ മുറ്റത്ത് ഒത്തുചേര്‍ന്നത്. പഠനത്തില്‍ മികവു കാട്ടിയ വിദ്യാര്‍ത്ഥികള്‍ക്കായി ഏര്‍പ്പെടുത്തിയ ജിതിന്‍ സ്മാരക എന്‍ഡോവ് മെന്റുകളും, ക്യാഷ് അവാര്‍ഡുകളും അനുസ്മരണ ദിനത്തില്‍ വിതരണം ചെയ്തു. കെ കുഞ്ഞിരാമന്‍ എം എല്‍ എ ഉദ്ഘാടനം നിര്‍വഹിച്ചു. പ്രിന്‍സിപ്പാള്‍ വേലായുധന്‍ അധ്യക്ഷത വഹിച്ചു. ഉമേഷ്‌ പിലിക്കോട് അനുസ്മരണ പ്രഭാഷണം നടത്തി. കാറ്റാടി കുമാരന്‍, ബീന, പ്രേമജ,പി പി സിതിന്‍, ഹൃദ്യ,രമിത്ത്,ഷിബു എ ,സനോജ് പി വി എന്നിവര്‍ സംസാരിച്ചു.
No Comments
Name:         
Mobile no:   
Male   Female
Email:        ;
Comments here..

.. ..