home
Total Visiters: 
രവി മാസ്റ്റര്‍ക്ക് കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി
5 years ago ..

    കാലിക്കടവ്:അധ്യാപകനും സാമൂഹ്യ സാംസ്കാരിക രംഗങ്ങളിലെ സജീവ സാന്നിധ്യവുമായിരുന്ന തെക്കേമാണിയാട്ടെ പി വി രവി (44) ക്ക് വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും, നാട്ടുകാരുടെയും കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി. വള്‍വക്കാട് ഗവ എല്‍ പി സ്കൂള്‍ അധ്യാപകനായ ഇദ്ദേഹം വ്യാഴാഴ്ച പുലര്‍ച്ചെയാണ് ഹൃദയാഘാതം മൂലം മരണപ്പെട്ടത്. അധ്യാപക പരിശീലനങ്ങളിലെ റിസോഴ്സ് പെഴ്സണ്‍ കൂടിയായിരുന്നു രവി മാസ്റ്റര്‍. വൈകുന്നേരത്തോടെ മാണിയാട്ട് അനശ്വര ക്ലബ്ബില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വച്ചു. സമൂഹത്തിന്റെ നാനാതുറകളില്‍ നിന്നുള്ള നൂറുകണക്കിനാളുകള്‍ മൃതദേഹത്തില്‍ അന്ത്യോപചാരം അര്‍പ്പിക്കാന്‍ എത്തി. നിറകണ്ണുകളോടെയാണ് വള്‍വക്കാട് എ എല്‍ പി സ്കൂളിലെ വിദ്യാര്‍ത്ഥികളും, സഹാധ്യാപകരും തങ്ങളുടെ പ്രിയ അധ്യാപകന് വിടചൊല്ലിയത്. ഭാര്യ :ആര്‍ പി ബീന.
    മക്കള്‍:ഗോപിക,ഗോകുല്‍ (ഇരുവരും സ്കൂള്‍ വിദ്യാർഥികള്‍ ).
No Comments
Name:         
Mobile no:   
Male   Female
Email:        ;
Comments here..

.. ..