home
Total Visiters: 
എ ഐ വൈ എഫ് സമരസംഗമം സംഘടിപ്പിച്ചു
5 years ago ..
ചെറുവത്തൂര്‍: വിലക്കയറ്റം, വര്‍ഗീയത, അഴിമതി എന്നിവയ്ക്കെതിരെ എ ഐ വൈ എഫ് തൃക്കരിപ്പൂര്‍ മണ്ഡലം കമ്മറ്റി ചെറുവത്തൂരില്‍ സമരസംഗമം സംഘടിപ്പിച്ചു. സി പി ഐ സംസ്ഥാന കൌണ്‍സില്‍ അംഗം പി കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ജനങ്ങള്‍ക്ക് സന്തോഷത്തിന്റെ നാളുകള്‍ വാഗ്ദാനം ചെയ്ത് അധികാരത്തിലേറിയ മോഡി സര്‍ക്കാര്‍ ഒരു മാസം കൊണ്ട് തന്നെ ജനവിരുദ്ധതയുടെ വിശ്വരൂപം കാട്ടിക്കഴിഞ്ഞുവെന്ന് അദ്ദേഹം പറഞ്ഞു. രാജേഷ് കുന്നത്ത് അധ്യക്ഷത വഹിച്ചു. ടി കെ പ്രതീഷ് പ്രതിജ്ഞചൊല്ലി. ബങ്കളം കുഞ്ഞികൃഷ്ണന്‍, എ അമ്പൂഞ്ഞി, പി വിജയകുമാര്‍,വി വ സന്തോഷ്‌ എന്നിവര്‍ സംസാരിച്ചു
No Comments
Name:         
Mobile no:   
Male   Female
Email:        ;
Comments here..

.. ..