home
Total Visiters: 
നാട്ടിലെ താരങ്ങളായി കണ്ണനും, മഹാദേവിയും;ദൂരം ജനശ്രദ്ധ നേടുന്നു
5 years ago ..

    കാലിക്കടവ്: തമിഴ് നാട്ടില്‍ നിന്നും വന്നെത്തിയവരാണെങ്കിലും സഹോദരങ്ങളായ കണ്ണനും, മഹാദേവിയും ഇപ്പോള്‍ നാട്ടിലെ താരങ്ങളാണ്.സോഷ്യല്‍ മീഡിയകളിലൂടെ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്ന ദൂരം എന്ന ഹ്രസ്വചിത്രത്തിലെ താരങ്ങളാണ് ഇരുവരും. ഏറ്റുകുടുക്ക എ യു പി സ്കൂള്‍ അഞ്ചാംതരം വിദ്യാര്‍ത്ഥികളാണ്‌ ഇവര്‍. എട്ടുവര്‍ഷം മുമ്പാണ് ഉപജീവനത്തിനുള്ള വഴി തേടി കുട്ടികളുടെ കുടുംബം ചീമേനിക്കടുത്ത ഏറ്റുകുടുക്ക ഗ്രാമത്തിലെത്തിയത്. പഠിക്കാന്‍ ഏറെ ഇഷ്ടമുള്ള കുട്ടികള്‍ മലയാളത്തെ മാതൃഭാഷയായി സ്വീകരിച്ചു. ഇതിനിടയിലാണ് ദൂരം എന്ന ഹ്രസ്വചിത്രത്തിലേക്കായി കുട്ടികളെ തേടി നടന്ന ചിത്രത്തിന്റെ സംവിധായകന്‍ കൂടിയായ ഉപേഷ് ചീമേനിക്ക് മുന്നില്‍ ഈ സഹോദരങ്ങള്‍ എത്തുന്നത്. സിനിമ, അഭിനയം എന്നൊക്കെ പറഞ്ഞപ്പോള്‍ ആദ്യം ഒഴിഞ്ഞു മാറിയെങ്കിലും വിദ്യാലയത്തിലെ അധ്യാപകരുടെ സ്നേഹ നിര്‍ബന്ധം കൂടിയായപ്പോള്‍ ഇരുവരും ക്യാമറയ്ക്ക് മുന്നിലെത്തുകയായിരുന്നു. ഇന്ത്യ അറുപത്തിയെട്ടാം സ്വാതന്ത്ര്യദിനം ആഘോഷിക്കുമ്പോഴും അക്ഷരവും അന്നവും ഇല്ലാതെ നിരവധി കുട്ടികള്‍ ഇപ്പോഴും നമുക്കിടയില്‍ കഴിയുന്നുവെന്ന വലിയ സത്യമാണ് ചിത്രം പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നത്. ചിത്രത്തിന്റെ പ്രകാശനം കഴിഞ്ഞതോടെ നാട്ടിലും, വിദ്യാലയത്തിലും താരങ്ങളായിരിക്കുകയാണ് കണ്ണനും,മഹാദേവിയും. ഡി വൈ എഫ് ഐ ആലപ്പടമ്പ് മേഖലാകമ്മറ്റിയാണ് ഐ മീഡിയയുടെ ബാനറില്‍ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഗോപിനാഥ്‌ കുന്നത്ത് പാലത്തിന്റെ കഥയ്ക്ക് വി എം മൃദുല്‍ ആണ് തിരക്കഥ എഴുതിയത്. എഡിറ്റിംഗ് -സഞ്ജു വി സാമുവല്‍. വിജിത്ത് ജനാര്‍ദനന്‍, ജിനു തോയക്കാരന്‍, ആരോമല്‍, രാഹുല്‍ കൃഷ്ണന്‍, നവീന്‍ ചന്ദ്രന്‍, രതീഷ്‌ വൈക്കത്ത് ,ജയന്‍ ടി എന്നിവരും പിന്നണിയില്‍ പ്രവര്‍ത്തിച്ചു. സംവിധായകന്‍ ഉപേഷ് ചീമേനിയുടെ എട്ടാമത്തെ ഹ്രസ്വചിത്രമാണ് ഇത്
No Comments
Name:         
Mobile no:   
Male   Female
Email:        ;
Comments here..

.. ..