home
Total Visiters: 
ചിങ്ങസംക്രമം പിറന്നു;കര്‍ക്കടകത്തെയ്യങ്ങള്‍ അരങ്ങൊഴിഞ്ഞു
3 years ago ..

    ചെറുവത്തൂര്‍:കര്‍ക്കടകത്തിലെ ആധിയും വ്യാധിയും അകറ്റാന്‍ വീടുകള്‍ തോറുമേത്തിയ കര്‍ക്കടക തെയ്യങ്ങള്‍ ചിങ്ങ സംക്രമ ദിനത്തില്‍ അരങ്ങൊഴിഞ്ഞു. കുട്ടമത്ത് പൊന്‍മാലത്ത് വീടുകളിലെത്തിയ തെയ്യത്തെ പ്രത്യേക ചടങ്ങുകളോടെ വീട്ടിലുള്ളവര്‍ വരവേറ്റു. പരമേശ്വരനും, പാര്‍വതിയുമായിബന്ധപ്പെട്ടതാണ്ഈ തെയ്യത്തിന്റെ ഐതിഹ്യം.പാശുപതാസ്ത്രത്തിനായിതപസ്സു ചെയ്ത അര്‍ജുനന്റെ മുന്നില്‍ പരമേശ്വരനും പാര്‍വതിയും വേടനും ,വേടത്തിയും
    ആയി പ്രത്യക്ഷപ്പെട്ട കഥയാണ് ആടി-വേടന്‍ തെയ്യങ്ങളുമായി ബന്ധപ്പെടുത്തി പറയുന്നത്. വീക്ക് ചെണ്ടയുടെ അകമ്പടിയോടെ തെയ്യം വീട്ടു മുറ്റത്തെത്തുമ്പോള്‍ വീട്ടിലുള്ളവര്‍ പടിഞ്ഞാറ്റയ്ക്കകത്ത് ദീപം തെളിയിക്കും. തെയ്യം ആടിക്കോട്ടെ'' എന്ന ചോദ്യത്തോടെ വീട്ടിലുള്ളവരുടെ അനുവാദം വാങ്ങി തെയ്യം വീട്ടുമുറ്റത്ത് ആടുന്നു. കയ്യിലെ മണി കിലുക്കിയാണ് തെയ്യാട്ടം. കൊച്ചു കുട്ടികളെ ചെറിയൊരു കിരീടവും ,ഉടുത്തുകെട്ടും ,മുഖത്തെഴുത്തും കൊണ്ട് -അണിയിച്ചൊരുക്കിയതാണ് കുട്ടിത്തെയ്യത്തിന്റെ വേഷം. എന്നാല്‍ ഈ തെയ്യങ്ങള്‍ കെട്ടാന്‍ കുട്ടികളില്ലെന്ന് തെയ്യക്കാര്‍ പറയുന്നു. സ്കൂളില്‍ നിന്നും അവധിയെടുത്ത് തെയ്യം കെട്ടാന്‍ കുട്ടികളില്‍ പലരും തയ്യാറല്ല. അതുകൊണ്ട് തന്നെ അവധി ദിവസങ്ങളില്‍ മാത്രമായി ചുരുക്കിയിരിക്കുകയാണ് പലയിടങ്ങളിലും കുട്ടിത്തെയ്യങ്ങളുടെ യാത്ര. വരുമാനത്തിനപ്പുറം തെയ്യക്കാരെ സംബന്ധിച്ചിടത്തോളം വിശ്വാസത്തിന്റെ ഭാഗം കൂടിയാണിത് . അതിനാലാണ് മുതിര്‍ന്ന കുട്ടികളെയെങ്കിലും കെട്ടി പലരും ഇത് നിര്‍വഹിച്ചു പോരുന്നത്.
    മലയന്‍ സമുദായത്തില്‍ പെട്ടവരാണ് വേടന്‍ തെയ്യത്തെ കെട്ടിയാടുന്നത്.കര്‍ക്കടകം കഴിയുമ്പോള്‍ ചിങ്ങത്തില്‍ ഓണത്താര്‍ എന്ന കുട്ടിത്തെയ്യം വരവാകും. തെയ്യക്കാലമല്ലാത്ത വര്‍ഷകാലത്ത് തെയ്യം കലാകാരന്മാരുടെ യാതനയ്ക്ക് ചെറിയൊരാശ്വാസമാണ് ഈ തെയ്യങ്ങള്‍
No Comments
Name:         
Mobile no:   
Male   Female
Email:        ;
Comments here..

.. ..