home
Total Visiters: 
കര്‍ഷകരെ ആദരിച്ച് നാടെങ്ങും കര്‍ഷകദിനാചരണം
5 years ago ..

    കാലിക്കടവ്:കൃഷിയുടെയും കാര്‍ഷികവൃത്തിയുടെയും മഹത്വം വിളിച്ചോതി ചിങ്ങപ്പുലരിയില്‍ നാടെങ്ങും കര്‍ഷക ദിനാഘോഷം. കര്‍ഷകരെ ആദരിക്കല്‍, കലാപരിപാടികള്‍ എന്നിവയെല്ലാം കര്‍ഷക ദിനാചരണ ഭാഗമായി നടന്നു. പിലിക്കോട് ഗ്രാമപഞ്ചായത്ത് കൃഷിഭവന്‍ കര്‍ഷക ദിനാചരണം മാണിയാട്ട് വിജ്ഞാന ദായിനി വായനശാല ആന്റ് ഗ്രന്ഥാലയത്തില്‍ നടന്നു.കെ കുഞ്ഞിരാമന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ വി രമണി അധ്യക്ഷത വഹിച്ചു.കപ്പണക്കാരന്‍ കുഞ്ഞപ്പന്‍,എ വി ദാമോദരന്‍, കെ നാരായണി,പി നാരായണി, പി വി തങ്കമണി എന്നിവരെയാണ് ആദരിച്ചു. കെ കുഞ്ഞിരാമന്‍ എം എല്‍ എ പൊന്നാടയണിയിച്ചു. പി പ്രദീപ്‌ പദ്ധതി വിശദീകരണം നടത്തി. പി കുഞ്ഞിരാമന്‍,ടി വി ശ്രീധരന്‍ മാസ്റ്റര്‍, പി വി പ്രസന്ന, കെ ശ്യാമള, ജലെശന്‍ പി വി തുടങ്ങിയവര്‍ സംസാരിച്ചു.
    ചെറുവത്തൂരില്‍ കര്‍ഷക ദിനാചരണം പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ പി ജനാര്‍ദനന്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് സി കാര്‍ത്യായനി അധ്യക്ഷത വഹിച്ചു.
    ഫോട്ടോകള്‍ -ബാബു രചന, രൂപേഷ് താജ്
No Comments
Name:         
Mobile no:   
Male   Female
Email:        ;
Comments here..

.. ..