home
Total Visiters: 
മറന്നവച്ച സ്വര്‍ണവും പണവും ഉടമസ്ഥന് നല്കി ഓട്ടോ ഡ്രൈവറുടെ സത്യസന്ധത
5 years ago ..
ചെറുവത്തൂര്‍: ഒട്ടോറിക്ഷയില്‍ മറന്നുവെച്ച പണവും ആഭരണവുമടങ്ങുന്ന ബാഗ് ഉടമസ്ഥന് തിരിച്ചേല്‍പിച്ച് ഡ്രൈവര്‍ മാതൃകയായി. കാടങ്കോട്ടുനിന്ന് ചെറുവത്തൂര്‍ റെയില്‍വേസ്റ്റേഷനിലേക്കുള്ള യാത്രയില്‍ കാടങ്കോട്ടെ ശ്രീജിത്തും ഭാര്യയും 25,000 രൂപയും മൂന്നര പവന്‍ സ്വര്‍ണാഭരണവുമടങ്ങുന്ന ബാഗ് ഓട്ടോറിക്ഷയില്‍ മറന്ന് ഇറങ്ങിപ്പോയി. ഓട്ടോറിക്ഷാ ഡ്രൈവര്‍ ഓരിമുക്കിലെ എം.സുഗേഷ് പാര്‍ക്കിങ് സ്ഥലത്തെത്തിയപ്പോഴാണ് ബാഗ് ശ്രദ്ധിച്ചത്. യാത്രക്കാരെ പരിചയമുണ്ടായിരുന്നില്ല. ശ്രീജിത്തിന്റെ ഭാര്യയുടെ മൊബൈല്‍ഫോണ്‍ ബാഗിലുണ്ടായിരുന്നു. ഈ ഫോണില്‍നിന്ന് ശ്രീജിത്തിന്റെ ഫോണിലേക്കുവിളിച്ച് ഓരിമുക്കിലെത്തണമെന്ന് അറിയിക്കുകയും പണവും ആഭരണവുമടങ്ങിയ ബാഗ് ഏല്പിക്കുകയും ചെയ്തു. സുഗേഷിനെ ഓട്ടോറിക്ഷാ തൊഴിലാളികള്‍ അഭിനന്ദിച്ചു.
No Comments
Name:         
Mobile no:   
Male   Female
Email:        ;
Comments here..

.. ..