home
Total Visiters: 
സ്നേഹസ്പര്‍ശം മാതൃ-ശിശു സംരക്ഷണ പദ്ധതി; മാതൃസഭകള്‍ ചേര്‍ന്നു
5 years ago ..

    ചെറുവത്തൂര്‍ :നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് നടപ്പിലാക്കുന്ന സ്നേഹസ്പര്‍ശം മാതൃ-ശിശു സംരക്ഷണ പദ്ധതിയുടെ ഭാഗമായി 158 അംഗന്‍വാടികളില്‍ മാതൃസഭകള്‍ ചേര്‍ന്നു. പന്ത്രണ്ടായിരത്തോളം പേര്‍ പങ്കെടുത്തു. അംഗന്‍വാടികള്‍ക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിനും പോഷകാഹാരങ്ങളുടെ ലഭ്യത ഉറപ്പുവരുത്തുന്നതിനുമാണ് മാതൃസഭ സംഘടിപ്പിച്ചത്. ഗര്‍ഭിണികളും മുലയൂട്ടുന്ന അമ്മമാരുമുള്‍പ്പെടെയുള്ളവര്‍ മാതൃസഭയില്‍ പങ്കെടുക്കാനെത്തി. പ്രദേശത്തെ ജനപ്രതിനിധികളും സാമൂഹ്യ- സാംസ്കാരിക പ്രവര്‍ത്തകരും ഓരോ അംഗന്‍ വാടികളിലും മാതൃസഭയ്ക്ക് നേതൃത്വം നല്‍കി .ആരോഗ്യമുള്ള സമൂഹത്തെ വളര്‍ത്തിക്കൊണ്ടുവരുന്നതിനാണ് ബ്ലോക്ക് പഞ്ചായത്ത് മാതൃശിശു സംരക്ഷണ പദ്ധതിക്ക് തുടക്കമിട്ടത്. രണ്ടുവര്‍ഷം മുമ്പ് ആരംഭിച്ച സ്നേഹപഥം സഞ്ചരിക്കുന്ന ആശുപത്രിയുടെ പിന്നാലെ നടപ്പിലാക്കിയ സ്നേഹസ്പര്‍ശവും മികച്ച ജനോപകാര പദ്ധതിയായി മാറിക്കഴിഞ്ഞു . ബ്ലോക്കിലെ ആറ് പഞ്ചായത്തിലെ അങ്കണവാടികള്‍ മുഖേനയാണ് പദ്ധതി നടപ്പാക്കുന്നത്. മാതൃസഭയിലൂടെ ഉയര്‍ന്ന ആവശ്യങ്ങള്‍ മുന്‍ഗണനാടിസ്ഥാനത്തില്‍ നടപ്പിലാക്കും . . പ്രത്യേകം പരിശീലനം നേടിയവരാണ് ബുധനാഴ്ച നടന്ന മാതൃസഭകളില്‍ ക്ലാസുകള്‍ കൈകാര്യം ചെയ്തത്. ചെറുവത്തൂര്‍ അംഗന്‍വാടിയില്‍ നടന്ന ചടങ്ങില്‍ പ്രസിഡന്റ് സി കാര്‍ത്യായനി മാതൃസഭയുടെ പഞ്ചായത്ത് തല ഉദ്ഘാടനം നിര്‍വഹിച്ചു. പി പത്മിനി അധ്യക്ഷത വഹിച്ചു. എം സരോജിനി, രാഘവന്‍, സതീദേവി ,വിമലാക്ഷി എന്നിവര്‍ സംസാരിച്ചു. ഷീബ വി ക്ലാസ് കൈകാര്യം ചെയ്തു..പിലിക്കോട് ഗ്രാമപഞ്ചായത്ത് തല ഉദ്ഘാടനം കരക്കേരു അംഗന്‍വാടിയില്‍ നടന്നു.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ വി രമണി ഉദ്ഘാടനം ചെയ്തു. എം എം ലക്ഷ്മി അധ്യക്ഷത വഹിച്ചു. സി കെ രവി ,ലതിക എന്നിവര്‍ ക്ലാസുകള്‍ കൈകാര്യം ചെയ്തു.
    ഫോട്ടോ: മാതൃസഭ പിലിക്കോട് പഞ്ചായത്തുതല ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ വി രമണി നിര്‍വഹിക്കുന്നു
No Comments
Name:         
Mobile no:   
Male   Female
Email:        ;
Comments here..

.. ..