home
Total Visiters: 
ചന്തേരയിലെ കുട്ടികളറിഞ്ഞു; നാടന്‍ വിഭവങ്ങളുടെ രുചിപ്പെരുമ
5 years ago ..

    കാലിക്കടവ് : ഒരു കാലത്ത് ഗ്രാമീണ ജനതയുടെ ഭക്ഷണങ്ങളില്‍ പ്രധാന സ്ഥാനമുണ്ടായിരുന്ന ഇലക്കറികളെയും, നാടന്‍ വിഭവങ്ങളെയും പുതുതലമുറയ്ക്ക് പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ചന്തേര ഗവ യു പി സ്കൂളില്‍ സംഘടിപ്പിച്ച പ്രകൃതി വിഭവ ഭക്ഷ്യമേള ശ്രദ്ധേയമായി . നൂറോളം വിഭവങ്ങള്‍ പ്രദര്‍ശനത്തില്‍ നിറഞ്ഞു. മാറിവരുന്ന ഭക്ഷ്യ സംസ്കാരത്തിനിടയില്‍ നാടന്‍ വിഭവങ്ങളുടെ രുചിയും, ഗുണങ്ങളും കുട്ടികള്‍ക്ക് പുത്തന്‍ അറിവുകളായി. കുട്ടികള്‍ വീടുകളില്‍ നിന്നും എത്തിച്ച വിഭവങ്ങളും, വിദ്യാലയത്തില്‍ നിന്ന് തയ്യാറാക്കിയ വിഭവങ്ങളും ഭക്ഷ്യമേളയില്‍ ഉണ്ടായിരുന്നു.സ്കൂള്‍ പ്രധാനാധ്യാപകന്‍ പി രാജന്‍, പി ടി എ പ്രസിഡന്റ് ടി വി നന്ദകുമാര്‍, തമ്പാന്‍ കീനേരി, വി ശശി, പി വി തമ്പാന്‍, ടി എം സുല്‍ഫത്ത് തുടങ്ങിയവര്‍ നേതൃത്വം നല്‍കി
No Comments
Name:         
Mobile no:   
Male   Female
Email:        ;
Comments here..

.. ..