home
Total Visiters: 
ഗ്രാമസംസ്കൃതിയുടെ നന്മകള്‍ പകര്‍ന്ന് നാട്ടറിവ് ദിനാചരണം
5 years ago ..
കാലിക്കടവ്:നാട്ടറിവിന്റെ വൈവിധ്യങ്ങളുമായി ഉദിനൂര്‍ സെന്‍ട്രല്‍ എ യു പി സ്‌ക്കൂളില്‍ ഗ്രാമീണതയുടെ കൂടിച്ചേരല്‍ കുട്ടികള്‍ക്ക് നവ്യാനുഭവമായി. നാട്ടറിവ് ദിനാഘോഷത്തിന്റെ ഭാഗമായി വിവിധ തരം ഇലകള്‍ ഉപയോഗിച്ചുള്ള ഉപ്പേരികളും വാഴക്കാമ്പ് വറവും പാവയ്ക്ക പുളിങ്കറിയും രുചിഭേദങ്ങള്‍ ഒരുക്കിയപ്പോള്‍ പഴമയുടെ ശീലുമായി അമ്മമാരുടെ നാട്ടിപ്പാട്ടും നാട്ടുവൈദ്യനുമായുള്ള അഭിമുഖവും കുട്ടികളില്‍ അറിവിന്റെ വാതായനങ്ങള്‍ തുറന്നു. കുട്ടികള്‍ ശേഖരിച്ച മുരിങ്ങയില, കൊടുത്തൂവ, പൊന്നാംകണ്ണി ചീര, ചേന തുടങ്ങിയവ ഉപയോഗിച്ചാണ് ഇലക്കറികള്‍ ഉണ്ടാക്കിയത്. തൊടിയില്‍ നിന്ന് ഇലകള്‍ പറിച്ചെടുത്ത് കറികള്‍ ഉണ്ടാക്കിയ പഴയ കാലത്തേക്ക് പഴയ തമുറയില്‍പെട്ടവരുടെ ഓര്‍മ്മകള്‍ ചെന്നെത്തിയപ്പോള്‍ കാഴ്ചയുടെയും രുചിയുടെയും പുത്തന്‍ അനുഭവമായിരുന്നു കുട്ടികളില്‍. പത്മാവതി അമ്മ, നാരായണി, ഗീത, സന്ധ്യ, സീതാലക്ഷ്മി, നളിനി എന്നിവര്‍ നാട്ടിപ്പാട്ട് അവതരിപ്പിച്ചു. നാട്ടുവൈദ്യന്‍ വി കുഞ്ഞിരാമന്‍ വൈദ്യനുമായി കുട്ടികള്‍ തങ്ങളുടെ സംശയങ്ങള്‍ പങ്കുവെച്ചു. പഴയകാല കാര്‍ഷികോപകരണങ്ങളായ കാലിപ്പലക, തൂക്ക് വിളക്ക്, മന്ത്, ആമാടപ്പെട്ടി, മുറം, പറ, കോളാമ്പി എന്നിവയും കുട്ടികള്‍ ഓല ഉപയോഗിച്ച് തയ്യാറാക്കിയ കളിപ്പാട്ടങ്ങളായ പീപ്പി, തിരിപ്പട്ടം, കണ്ണട, തുമ്പി, പാമ്പ്, മോതിരം തുടങ്ങിയവയുടെ പ്രദര്‍ശനം ശ്രദ്ധേയമായി.
    കുട്ടികള്‍ തയ്യാറാക്കിയ നാട്ടറി്വ് പതിപ്പ് പയമയുടെ പ്രകാശനം പി ടി എ പ്രസിഡന്റ് പി വി സുരേഷ്‌കുമാര്‍ നിര്‍വ്വഹിച്ചു. പ്രധാനധ്യാപകന്‍ വി ഹരിദാസ് അധ്യക്ഷത വഹിച്ചു. പി പി കുഞ്ഞികൃഷ്ണന്‍ മാസ്റ്റര്‍ സ്വാഗതവും കെ ശ്രീധരന്‍ നമ്പൂതിരി നന്ദിയും പറഞ്ഞു.
   
No Comments
Name:         
Mobile no:   
Male   Female
Email:        ;
Comments here..

.. ..