home
Total Visiters: 
ജില്ലാ ബാങ്ക് പടന്ന ശാഖ 26-ന് മുഖ്യമന്ത്രി ഉദ്ഘാടനംചെയ്യും
5 years ago ..

    ചെറുവത്തൂര്‍ : കോര്‍ബാങ്കിങ് മുഖേന ആധുനിക സാങ്കേതികസംവിധാനമുള്ള കാസര്‍കോട് ജില്ലാ സഹകരണബാങ്കിന്റെ 40-ാമത് ശാഖ ആഗസ്ത് 26-ന് 12.30ന് പടന്നയില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനംചെയ്യും. കെ.കുഞ്ഞിരാമന്‍ എം.എല്‍.എ.(തൃക്കരിപ്പൂര്‍) അധ്യക്ഷതവഹിക്കും. സ്‌ട്രോങ്‌റൂം എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ.യും ലോക്കര്‍ സംസ്ഥാന സഹകരണബാങ്ക് വൈസ് പ്രസിഡന്റ് കെ.വെളുത്തമ്പുവും ഉദ്ഘാടനംചെയ്യും. പടന്ന ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സി.കുഞ്ഞിക്കൃഷ്ണന്‍ ആദ്യനിക്ഷേപം സ്വീകരിക്കും. സഹകരണസംഘം റജിസ്ട്രാര്‍ (ജോയിന്റ്) പി.വത്സരാജന്‍ ആദ്യവായ്പ വിതരണംചെയ്യും.
No Comments
Name:         
Mobile no:   
Male   Female
Email:        ;
Comments here..

.. ..