home
Total Visiters: 
ചെറുവത്തൂര്‍ മേല്‍പ്പാലം 26 ന് തുറക്കും; ഉദ്ഘാടനത്തിന് ഒരുക്കങ്ങളായി
5 years ago ..
ചെറുവത്തൂര്‍ : ആര്‍ ബി ഡി സി യും ഇന്ത്യന്‍ റെയില്‍വേയും സംയുക്തമായി നിര്‍മ്മിച്ച ചെറുവത്തൂര്‍ റെയില്‍വേ മേല്‍പ്പാലം ആഗസ്റ്റ്‌ 26 ന് തുറന്നു കൊടുക്കും. ഉദ്ഘാടന ചടങ്ങ് നാടിന്റെ ഉത്സവമാക്കാന്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. രാവിലെ പതിനൊന്നു മണിക്ക് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പാലം ഉദ്ഘാടനം നിര്‍വഹിക്കും. പൊതുമരാമത്ത് വകുപ്പ് മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞ് അധ്യക്ഷത വഹിക്കും. വൈദ്യുതി റെയില്‍വേ വകുപ്പ് മന്ത്രി ആര്യാടന്‍ മുഹമ്മദ്‌ വിശിഷ്ടാതിഥിയും, പി കരുണാകരന്‍ എം പി പി കരുണാകരന്‍ മുഖ്യാതിഥിയും ആയിരിക്കും. കെ കുഞ്ഞിരാമന്‍ എം എല്‍ എ സ്വാഗതം പറയും. ജില്ലയിലെ മറ്റു എം എല്‍ എ മാര്‍ ചടങ്ങില്‍ സംബന്ധിക്കും. ചെറുവത്തൂര്‍ ഗ്രാമപഞ്ചായത്തിന്റെ പടിഞ്ഞാറന്‍ പ്രദേശങ്ങളിലുള്ളവരുടെ ചിരകാലസ്വപ്നമാണ് സാക്ഷാത്കരിച്ചിരിക്കുന്നത്.512 മീറ്റര്‍ നീളത്തിലാണ് പാലം നിര്‍മ്മിച്ചിരിക്കുന്നത്. റെയില്‍വെ ഭാഗത്ത് 12 മീറ്ററും, അപ്രോച്ച് ഭാഗത്ത് 8.50 മീറ്റര്‍ വീതിയുമാണ്‌ ഉള്ളത്. പാലത്തിന്റെ നിര്‍മ്മാണത്തിനായി ആര്‍ ബി ഡി സി 13.8 കോടി രൂപയും, റെയില്‍വേ 5.32 കോടി രൂപയുമാണ് ചിലവഴിച്ചിരിക്കുന്നത്. മൂന്ന് വര്‍ഷമെടുത്താണ് പാലം നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. പാലം തുറക്കുന്നതോടെ ചെറുവത്തൂരിന്റെ പടിഞ്ഞാറന്‍ പ്രദേശങ്ങളായ കാരി,തുരുത്തി,എരിഞ്ഞിക്കീല്‍ ,പതിക്കാല്‍,മീന്‍കടവ്, അച്ചാം തുരുത്തി , വെങ്ങാട്ട് ,പടന്ന തുടങ്ങിയ പ്രദേശങ്ങളിലെ ജനങ്ങള്‍ വര്‍ഷങ്ങളായി അനുഭവിച്ചു വരുന്ന യാത്രാ പ്രശ്നം പരിഹരിക്കപ്പെടും. റെയില്‍വെ ഗേറ്റ് ദീര്‍ഘനേരം അടച്ചിടുന്നത് മൂലം ജനങ്ങള്‍ കടുത്ത ദുരിതമാണ് നിലവില്‍ അനുഭവിക്കുന്നത്. ഗേറ്റ് അടച്ചിട്ടതിനെ തുടര്‍ന്ന് രോഗികള്‍ മരണപ്പെട്ട സംഭവം വരെ ഇവിടെ ഉണ്ടായിട്ടുണ്ട്. ചെറുവത്തൂരിലെ ഓട്ടോ തൊഴിലാളികളുടെ കൂടുതല്‍ സമയവും ഈ ഗേറ്റില്‍ കുടുങ്ങുകയും ചെയ്യുന്നു. ഇതിനെല്ലാം പരിഹാരമേകി പാലം തുറന്നു കൊടുക്കുന്ന സന്തോഷ സുദിനത്തിനായി കാത്തിരിക്കുകയാണ് ജനങ്ങളെല്ലാം. ചെറുവത്തൂരിന്റെ പടിഞ്ഞാറന്‍ മേഖലയുടെ വികസനക്കുതിപ്പിനും പാലം വഴിതുറക്കും.പാലം ഉദ്ഘാടന ഭാഗമായി പായസ വിതരണവും, മധുര പലഹാര വിതരണവും നടക്കും
No Comments
Name:         
Mobile no:   
Male   Female
Email:        ;
Comments here..

.. ..