home
Total Visiters: 
ഉത്സവാന്തരീക്ഷത്തില്‍ ചെറുവത്തൂര്‍ മേല്‍പ്പാലം തുറന്നു
5 years ago ..
ചെറുവത്തൂര്‍: വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിന് വിരാമമായി. ചെറുവത്തൂര്‍ റെയില്‍വേ മേല്‍പ്പാലം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നാടിന് സമര്‍പ്പിച്ചു. ഇനി പാളത്തിന്റെ കുരുക്കില്ലാതെ ജനങ്ങള്‍ക്ക് സുഗമമായ യാത്ര.ആയിരക്കണക്കിനാളുകളാണ്‌ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാന്‍ ചെറുവത്തൂരിലേക്ക് ഒഴുകിയെത്തിയത്. നാടമുറിച്ച് പാലം ഗതാഗതത്തിനായി തുറന്നുകൊടുത്തതിനു ശേഷമാണ് പഞ്ചായത്തോഫീസിനു സമീപം ഒരുക്കിയ വേദിയില്‍ ഉദ്ഘാടന ചടങ്ങ്‌ നടന്നത്. ബാന്റ് വാദ്യത്തിന്റെയും, മുത്തുക്കുടകളുടെയും അകമ്പടിയോടെ വിശിഷ്ടാതിഥികളെ വേദിയിലേക്ക് ആനയിച്ചു. ഉദ്ഘാടന ചടങ്ങില്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞ് അധ്യക്ഷത വഹിച്ചു. പി കരുണാകരന്‍ എം പി മുഖ്യാഥിതിയായിരുന്നു. പാലം നിര്‍മാണത്തിനായി സ്ഥലം വിട്ടു നല്‍കിയവരെ ചടങ്ങില്‍ അനുമോദിച്ചു.പി ബി അബ്ദുറസാഖ് എം എല്‍ എ,ജില്ലാ കലക്ടര്‍ മുഹമ്മദ് സഗീര്‍ തുടങ്ങിയവര്‍ സംസാരിച്ചു. കെ കുഞ്ഞിരാമന്‍ എം എല്‍ എ സ്വാഗതവും, മുഹമ്മദ് ഹനീഷ് നന്ദിയും പറഞ്ഞു.പാലം ഉദ്ഘാടനത്തില്‍ ചെരുവത്തൂരിലെ ഓട്ടോ ഡ്രൈവര്‍മാര്‍ അയ്യായിരത്തോളം പേര്‍ക്ക് പായസം വിതരണം ചെയ്തു
No Comments
Name:         
Mobile no:   
Male   Female
Email:        ;
Comments here..

.. ..