home
Total Visiters: 
ചെറുവത്തൂര്‍ റെയില്‍വേ ഗേറ്റ് അടഞ്ഞു;എന്നന്നേക്കുമായി
5 years ago ..

   
    ചെറുവത്തൂര്‍: അടഞ്ഞുകിടക്കുന്ന ഗേറ്റും, അതിന് ഇരുവശങ്ങളിലുള്ള വാഹനങ്ങളുടെ നീണ്ട നിരയും, യാത്രക്കാരുടെ മണിക്കൂറുകള്‍ നീളുന്ന കാത്തിരിപ്പുമെല്ലാം ഇനി ഓര്‍മ്മകളില്‍ മാത്രം.നാടമുമുറിച്ച് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ചെറുവത്തൂര്‍ റെയില്‍വേ മേല്‍പ്പാലം നാടിനു സമര്‍പ്പിക്കുമ്പോള്‍ പാലത്തിനടിയില്‍ പാളത്തിലൂടെ കോയമ്പത്തൂര്‍ -മംഗലാപുരം ഇന്റര്‍സിറ്റി എക്സ്പ്രസ് കടന്നു പോയി. തൊട്ടുപിന്നാലെ എതിര്‍വശത്തേക്ക് ഒരു ഗുഡ്സ് ട്രെയിനും. ഈ വണ്ടികള്‍ക്ക് കടന്നു പോകാനായി ഗേറ്റ് അടഞ്ഞത് ചരിത്രത്തിലേക്ക് കൂടിയായിരുന്നു. വര്‍ഷങ്ങളോളം യാത്രക്കാര്‍ക്ക് മുന്നില്‍ ഉയരുകയും താഴുകയും ചെയ്ത ഗേറ്റിന് എന്നേക്കുമായി താഴുവീണു. വെങ്ങാട്ട് സ്വദേശി ജിതിന്‍ ആയിരുന്നു ചരിത്രത്തിലേക്ക് താഴ്ന്ന ഗേറ്റിന്റെ കീമാന്‍. ഗേറ്റ് അടച്ചതോടെ പാളത്തിന് ഇരുവശവും ജെ സി ബി ഉപയോഗിച്ച് കുഴികളുണ്ടാക്കി റോഡുമായുള്ള ബന്ധം ഇല്ലാതാക്കി. മൂന്നുപേരാണ് ചെറുവത്തൂര്‍ ഗേറ്റില്‍ ജോലി ചെയ്തിരുന്നത്. .കാസര്‍കോട്ടെ ചെന്ന നായ്ക്, ഒറ്റപ്പാലം സ്വദേശി ശശികുമാര്‍, വെങ്ങാട്ട് സ്വദേശി ജിതിന്‍ എന്നിവരായിരുന്നു ഇവര്‍ . ആറുവര്‍ഷമായി ജോലിചെയ്ത സീനിയര്‍ ഗേറ്റ്മാന്‍ ചെന്ന നായ്കും, ജിതിനും ഇനി ചെറുവത്തൂര്‍ റെയില്‍വേ സ്റ്റേഷനിലാണ് ജോലി. ശശികുമാര്‍ ഒറ്റപ്പാലത്തും ജോലിചെയ്യും.
No Comments
Name:         
Mobile no:   
Male   Female
Email:        ;
Comments here..

.. ..