home
Total Visiters: 
പള്ളിക്കര മേല്‍പ്പാലം നിര്‍മ്മാണത്തിന് പ്രഥമ പരിഗണന -മുഖ്യമന്ത്രി
5 years ago ..
ചെറുവത്തൂര്‍: നീലേശ്വരം പള്ളിക്കര റെയില്‍വേ മേല്‍പ്പാലം നിര്‍മ്മാണത്തിന് പ്രഥമ പരിഗണന നല്‍കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ചെറുവത്തൂര്‍ മേല്‍പ്പാലം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.ദേശീയപാതയില്‍ ഇനി പള്ളിക്കര ഗേറ്റ് മാത്രമാണുള്ളത്. കേന്ദ്ര റെയില്‍വേ മന്ത്രാലത്തിന്റെ അനുമതി ലഭിച്ചാലുടന്‍ പാലം നിര്‍മ്മാണത്തിനുള്ള നടപടികള്‍ ആരംഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കാഞ്ഞങ്ങാട് നിന്നും ചെറുവത്തൂരിലേക്കുള്ള യാത്രയില്‍ മുഖ്യമന്ത്രിയുടെ വാഹനവും പള്ളിക്കര ഗേറ്റില്‍ കുടുങ്ങുകയുണ്ടായി. ഈ ദുരിതം അദ്ദേഹം പ്രസംഗത്തില്‍ സൂചിപ്പിക്കുകയും ചെയ്തു. എല്ലാവര്‍ക്കും ഓണാശംസകള്‍ നേരാനും മുഖ്യമന്ത്രി മറന്നില്ല
No Comments
Name:         
Mobile no:   
Male   Female
Email:        ;
Comments here..

.. ..