home
Total Visiters: 
റോഡ്‌ സുരക്ഷയുടെ പാഠങ്ങള്‍ അറിഞ്ഞ് കുട്ടികള്‍
5 years ago ..

    കാലിക്കടവ്: കൊച്ചു കൊച്ചു ചോദ്യങ്ങളുമായി മോട്ടോര്‍ വെഹിക്കിള്‍ ഇൻസ്പെക്ടര്‍ സ്കൂള്‍ മുറ്റത്തെത്തിയപ്പോള്‍ കുട്ടികള്‍ അറിഞ്ഞത് റോഡ്‌ സുരക്ഷയുടെ പാഠങ്ങള്‍. ചന്തേര ഇസ്സത്തുല്‍ ഇസ്ലാം എ എൽ പി സ്കൂളില്‍ സംഘടിപ്പിച്ച ട്രാഫിക് ബോധവത്കരണ പരിപാടിയിലാണ് ചോദ്യങ്ങളും സമ്മാനങ്ങളുമായി കാഞ്ഞങ്ങാട് മോട്ടോര്‍ വെഹിക്കിള്‍ ഇൻസ്പെക്ടര്‍ കെ ആര്‍ പ്രസാദ് എത്തിയത്. കുട്ടികള്‍ അറിഞ്ഞിരിക്കേണ്ട ട്രാഫിക് നിയമങ്ങള്‍ അവരെ ബോധ്യപ്പെടുത്തുക എന്നതായിരുന്നു പരിപാടിയുടെ ലക്ഷ്യം. വാഹനങ്ങളില്‍ യാത്ര ചെയ്യമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ , പ്രധാന റോഡ്‌ നിയമങ്ങള്‍ , സിഗ്നലുകള്‍ എന്നിവയെല്ലാം പരിപാടിയിലൂടെ കുട്ടികളറിഞ്ഞു. ഇതുമായി ബന്ധപ്പെട്ട ചോദ്യങ്ങളിലൂടെ കുട്ടികളെ ഉത്തരങ്ങളിലേക്ക് നയിക്കുന്ന രീതിയിലായിരുന്നു ബോധവത്കരണ പരിപാടി. തൃക്കരിപ്പൂർ ജെസീസിന്റെയും, എസ് ആന്റ് എസ് മോട്ടോര്‍ ഡ്രൈവിംഗ് സ്കൂളിന്റെയും സഹകരണത്തോടെയായിരുന്നു ബോധവത്കരണ പരിപാടി . ഷിജു കരിവെള്ളൂർ അധ്യക്ഷത വഹിച്ചു. സ്കൂള്‍ പ്രധാനാധ്യാപിക സി എം മീനാകുമാരി, ബാലചന്ദ്രന്‍ എരവില്‍ ശ്രീജിത്ത്‌, വിനയൻ പിലിക്കോട്, കെ ആർ ഹേമലത, ടി റജിന, എം ടി പി ശ്യാമില, സിഞ്ചു എന്നിവർ സംസാരിച്ചു
No Comments
Name:         
Mobile no:   
Male   Female
Email:        ;
Comments here..

.. ..