home
Total Visiters: 
അത്തം പിറന്നു ; നാടെങ്ങും ഓണാഘോഷ പരിപാടികള്‍
5 years ago ..
ചെറുവത്തൂര്‍:അത്തം പിറന്നതോടെ നാടെങ്ങും ഓണാഘോഷ പരിപാടികള്‍ സജീവമായി. അത്തം ദിനത്തില്‍ കണ്ണാടി പ്പാറയില്‍ ഒരുക്കിയ പൂക്കളം ജനശ്രദ്ധ പിടിച്ചുപറ്റി. വലിയപറമ്പ് ബ്രദേഴ്സ് ക്ലബ്ബ്, ജനാധിപത്യ മഹിളാ അസോസിയേഷന്‍ വലിയപറമ്പ് യൂണിറ്റ് എന്നിവയുടെ നേതൃത്വത്തിലാണ് അമ്പത്തൊന്ന് വനിതകള്‍ ചേര്‍ന്ന് ഭീമന്‍ പൂക്കളം ഒരുക്കിയത്. രണ്ടുമണിക്കൂറോളം എടുത്ത് തയ്യാറാക്കിയ പൂക്കളം കാണാന്‍ നിരവധിപേര്‍ എത്തി. ആഘോഷ ഭാഗമായി പായസമേളയും, ഓണക്കിറ്റ് വിതരണവും സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ശ്യാമള ദേവി ഉദ്ഘാടനം ചെയ്തു. ഫ്ക്ലോര്‍ അക്കാദമി ചെയര്‍മാന്‍ പ്രൊഫ: മുഹമ്മദ്‌ അഹമ്മദ് മുഖ്യാതിഥിയായിരുന്നു. കെ മധുകുമാര്‍ അധ്യക്ഷത വഹിച്ചു. പി പി പ്രസന്ന കുമാരി, കെ പ്രഭാകരന്‍, പി ശങ്കരന്‍ ,എം കാര്‍ത്യായനി എന്നിവര്‍ സംസാരിച്ചു
    മയ്യിച്ച ഗവ: എല്‍ പി സ്കൂളില്‍ അത്തപ്പൂക്കളമൊരുക്കി. കുട്ടികള്‍ക്കും, രക്ഷിതാക്കള്‍ക്കുമായി വിവിധ മത്സരങ്ങളും സംഘടിപ്പിച്ചു. വിഭവ സമൃദ്ധമായ ഓണസദ്യയും ഒരുക്കിയിരുന്നു. വിജയികള്‍ക്ക് പഞ്ചായത്തംഗം എം രാധാമണി സമ്മാനങ്ങള്‍ വിതരണം ചെയ്തു
No Comments
Name:         
Mobile no:   
Male   Female
Email:        ;
Comments here..

.. ..