home
Total Visiters: 
കാര്യങ്കോട് ബസ്സപകടം;വഴിമാറിയത് വന്‍ ദുരന്തം
5 years ago ..
ചെറുവത്തൂര്‍: ചെറുവത്തൂര്‍ കാര്യങ്കോട് സ്വകാര്യ ബസ് ദേശീയ പാതയോരത്തെ കുഴിയിലേക്ക് തല കീഴായി മറിഞ്ഞു. മുപ്പത് പേര്‍ക്ക് പരിക്കേറ്റു. കയ്യൂരില്‍ നിന്നും കാഞ്ഞങ്ങാടെക്ക് പോവുകയായിരുന്ന യമുന ബസാണ് അപകടത്തില്‍ പെട്ടത്. ഇന്നലെ രാവിലെ 10.30 ഓടെയായിരുന്നു അപകടം. എതിരെ വരികയായിരുന്ന സ്വകാര്യ ബസ് പിറകുവശത്ത് ഇടിച്ചതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട ബസ് കുഴിയിലേക്ക് മറിയുകയായിരുന്നുവെന്ന് ദ്രിക്സാക്ഷികള്‍ പറയുന്നു. സംഭവമറിഞ്ഞ് ഓടിക്കൂടിയ നാട്ടുകാരും, പോലീസും, ഫയര്‍ ഫോഴ്സും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. ഭാഗ്യമൊന്നു കൊണ്ട് മാത്രമാണ് വന്‍ദുരന്തം വഴിമാറിയത്. പരിക്കേറ്റ ചെറുവത്തൂരിലെ മാധവി (58), ജലീല്‍( 32) മധുസൂദനന്‍ ( 40) , പാലത്തെരയിലെ രാകേഷ്( 18) , കാടങ്കോട്ടെ ഉഷ(30) കയ്യൂരിലെ ജയ, ബസ് ക്ലീനര്‍ കയ്യൂരിലെ ശ്യാം കുമാര്‍ (40) , മുഹമ്മദ്‌ കുഞ്ഞി, ചന്തേരയിലെ രവീന്ദ്രന്‍ (52), പാടിക്കീലിലെ ജയകൃഷ്ണന്‍( 62) മടിക്കൈ കൊതോട്ട് പാറയിലെ എന്‍. ശേഖരന്‍(55) പുതിയകണ്ടത്തെ ഹേമലത(44) കൊവ്വലിലെ പ്രദീപ്‌(40 ) പള്ളിക്കരയിലെ എല്‍ കെ മമ്മു(73) തിമിരിയിലെ നിസാമുദ്ദീന്‍ (17) , രമീഷ് (22) മയ്യിച്ചയിലെ തമ്പായി (55) ഇ പി ശോഭ( 29) വെള്ളാട്ടെ സുലൈഖ, പള്ളിക്കരയിലെ റീന ഹരിദാസ് (39) വെള്ളാട്ടെ സുബില (19) ,കൊത്തങ്കരയിലെ ജിയ (29) , വെങ്ങാട്ടെ രാമചന്ദ്രന്‍ (45) , മുഴക്കൊത്തെ ശശിധരന്‍ (40), നീലേശ്വരത്തെ മുഹമ്മദ്‌ കുഞ്ഞി (50) , രവീന്ദ്രന്‍ (31) എന്നിവരെ നീലേശ്വരം തേജസ്വിനി ആശുപത്രിയിലും, ബസ് ഡ്രൈവര്‍ വേണുവിനെ കാഞ്ഞങ്ങാട് സ്വകാര്യ ആശുപത്രിയിലും, മുഴക്കോത്തെ നാരായണി (52), തന്മയ( 3),കൃഷ്ണന്‍ (58), ഓര്‍ക്കുളത്തെ കുഞ്ഞുമുഹമ്മദ് ,രാജു എന്നിവരെ ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
No Comments
Name:         
Mobile no:   
Male   Female
Email:        ;
Comments here..

.. ..