Postpetti I Nattuvarthanam
home
Total Visiters: 
അമ്മമാര്‍ക്കൊപ്പം നന്മയുടെ ഓണാഘോഷം
4 years ago ..
കാലിക്കടവ്:ഓണത്തിന്റെ ആഹ്ലാദം നടക്കാവ് സായി പ്രേമകുടീരത്തിലെ അമ്മമാര്‍ക്ക് കൂടി പകര്‍ന്നു നല്‍കി ചെറുവത്തൂര്‍ റോട്ടറി ക്ലബ്ബ് പ്രവര്‍ത്തകര്‍. ഓണക്കോടിയും, ഓണസദ്യയും നല്‍കിയാണ്‌ റോട്ടറി ക്ലബ്ബ് പ്രവര്‍ത്തകര്‍ അമ്മമാര്‍ക്കൊപ്പം ഓണമാഘോഷിച്ചത്. വാർധക്യത്തിന്റെ അവശതകളും, ഒറ്റപ്പെടലിന്റെ വേദനകളുമെല്ലാം മറന്ന് നിറഞ്ഞ മനസ്സോടെയോടെയാണ് സായി പ്രേമകുടീരത്തിലെ അന്തേവാസികളായ അമ്മമാർ ആഘോഷത്തിൽ പങ്കുചേർന്നത് . അഞ്ച് പ്രായം ചെന്ന അമ്മമാരാണ് ഇവിടുത്തെ അന്തേവാസികൾ. 2005 ൽ സായിപ്രേമകുടീരം ആരംഭിച്ചകാലം മുതൽ ഇവിടുത്തെ അമ്മമാരെ പരിചരിക്കുന്ന വിലാസിനി പ്രേമകുടീരത്തിലെ ഓണാഘോഷത്തിന്റെ അനുഭവങ്ങൾ പങ്കുവച്ചു. റോട്ടറി ക്ലബ്ബ് പ്രസിഡന്റ് എം മനോജ്‌ കുമാര്‍, സെക്രട്ടറി ഡോ: കെ ബിജു, സജീവ്‌ പി പി , സി കെ മോഹന്‍ കുമാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. മാണിയാട്ട് വിജ്ഞാനദായിനി വായനശാല പ്രവര്‍ത്തകരും അമ്മമാര്‍ക്ക് ഓണക്കോടി നല്‍കി
    ഫോട്ടോ:അനീഷ്‌ ഫോക്കസ്
No Comments
Name:         
Mobile no:   
Male   Female
Email:        ;
Comments here..

.. ..