home
Total Visiters: 
നിയന്ത്രണം വിട്ട കാര്‍ ഓട്ടോയിലിടിച്ച് നവവധു മരിച്ചു
5 years ago ..

    ചെറുവത്തൂര്‍: ദേശീയ പാതയില്‍ ചെറുവത്തൂരില്‍ നിയന്ത്രണം വിട്ട കാര്‍ ഓട്ടോയിലിടിച്ച് ഓട്ടോയാത്രക്കാരിയായ നവവധു മരിച്ചു. അഞ്ചു പേര്‍ക്ക് പരിക്കേറ്റു നീലേശ്വരം പള്ളിക്കര വള്ളിക്കുന്നിലെ ഇ വി പ്രവീണിന്റെ ഭാര്യ വിജിത (20) യാണ് മരിച്ചത്. ബുധനാഴ്ച വൈകുന്നേരം ആറുമണിയോടെ കയ്യൂര്‍ റോഡിന് സമീപത്തായിരുന്നു അപകടം. സ്വകാര്യ ഷോറൂമില്‍ നിന്നും പുറത്തിറക്കുകയായിരുന്ന കാര്‍ നിയന്ത്രണം വിട്ട് ഓട്ടോയിലിടിക്കുകയായിരുന്നു. റോഡിലേക്ക് മറിഞ്ഞ ഓട്ടോയ്ക്കടിയില്‍ പെട്ട വിജിതയെ ചെറുവത്തൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സാരമായി പരിക്കേറ്റ വിജിതയുടെ ഭര്‍ത്താവ് പ്രവീണ്‍ (34) നെ മംഗലാപുരം സ്വകാര്യ ആശുപത്രിയിലും , പ്രവീണിന്റെ സഹോദരന്‍ വിജേഷ് (32) ഭാര്യ സന്ധ്യ, മറ്റൊരു സഹോദരന്റെ മകള്‍ ഇഷാനി (3) ഓട്ടോഡ്രൈവര്‍ ചാത്തമത്തെ കെ മനോജ്‌ (30) എന്നിവരെ ചെറുവത്തൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. പറശ്ശിനിക്കടവിലേക്ക് പോവുകയായിരുന്നു ഓട്ടോയില്‍ ഉണ്ടായിരുന്നവര്‍.
No Comments
Name:         
Mobile no:   
Male   Female
Email:        ;
Comments here..

.. ..